CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 25 Minutes 59 Seconds Ago
Breaking Now

സംഗീത വിരുന്നൊരുക്കാന്‍ മഴവില്‍ സംഗീത സായാഹ്നം ജൂണ്‍ 15ന് ബോണ്‍മൌത്തിൽ

ഏഴു നിറങ്ങളിലെ മനോഹാരിത വിളിച്ചോതുന്ന ഒരു സായാഹ്നം.ഇവിടെ സപ്ത സ്വരങ്ങളുടെ മാസ്മരീകത കാണാന്‍ സംഗീതം ഇഷ്ടപ്പെടുന്ന ഏവരേയും ക്ഷണിക്കുന്നു.ജൂണ്‍ 15 ഞായറാഴ്ച 3 മണി മുതല്‍ 7 മണിവരെയാണ് ഈ മഴവില്‍ സംഗീത സായാഹ്നം ബോണ്‍മൌത്തിൽ നടക്കുന്നത്.

പ്രമുഖ കലാകാരന്മാരോടൊപ്പം സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് വളര്‍ന്നുവരുന്ന പ്രതിഭകളും ഈ സംഗീത വിരുന്നില്‍ ഒരുമിക്കും.പഴയതും പുതിയതുമായ ഒരുപിടി നല്ല ഗാനങ്ങള്‍ കേള്‍ക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സൗജന്യ പ്രവേശനവും പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും.ഭക്ഷണ ശാലയും ആകര്‍ഷകമായ സമ്മാനങ്ങളോടെ റാഫിൾ  എന്നിവയും ഒരുക്കിയിട്ടുണ്ട് .

venue

West Parley Memorial hall

275 Chiristchurch road

West Parley

Bournemouth

BH22 8 SQ




കൂടുതല്‍വാര്‍ത്തകള്‍.