CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 56 Seconds Ago
Breaking Now

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഓ.ഐ.സി.സി യുകെയുടെ അഭിനന്ദനങള്‍

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഓ.ഐ.സി.സി യുകെയുടെ അഭിനന്ദനങള്‍ അറിയിച്ചു. ഓ.ഐ.സി.സി. യുകെ കണ്‍വീനര്‍ ശ്രീ. ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ ക്രോയിടോനില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ ശ്രി. ടോണി ചെറിയാന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും. ഓ.ഐ.സി.സി. ഗ്ലോബല്‍ കമ്മറ്റി അംഗം അയര്‍ലണ്ടില്‍ നിന്നും ഉള്ള ശ്രി.ലിങ്ക് വിന്‍സ്റെര്‍ക്ക് ഓ.ഐ.സി.സി യുകയൂടെ സ്വീകരണവും നല്‍കി. ഉമ്മന്‍ ഐസക്ക്, ഗിരി മാധവന്‍, പ്രസാദ് കൊച്ചുവിള, ബിജു ഗോപിനാഥ്, ബിജു കാരിയാല്‍, അഷ്‌റഫ്‌, അന്റോണി, സാജന്‍, പ്രജീഷ്, മണമ്പൂര്‍ സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളെ മുഴുവന്‍ അധിജീവിച്ചു യു.ഡി.എഫ്. കേരളത്തില്‍ നേടിയ വിജയം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നതാണ് എന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി മന്ത്രി സഭയുടെ പ്രവര്‍ത്തന മികവാണ് ഈ വിജയം. പരാജയം ഉണ്ടായ  മണ്ഡലങ്ങളിലെ പരാചയ കാരണം വിലയിരുത്തണം എന്നും, യു.ഡി.എഫിന് വോട്ടു നല്‍കിയ നല്ലവരായ കേരളത്തിലെ ജനങ്ങള്‍ക്ക്‌ യോഗം നന്ദിയും രേഖപ്പെടുത്തി. ബേബി കുട്ടി ജോര്‍ജ് എല്ലാവര്ക്കും നന്ദി പറഞ്ഞു യോഗം അവസാനിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.