CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക്ക് അസോസിയേഷന്റെ വിനോദയാത്ര അവിസ്മരണീയമായി

ആട്ടവും പാട്ടും കളി ചിരിയുമായി കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അണി നിരന്നതോടെ കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന വിനോദയാത്ര അവിസ്മരണീയമായി. സൗത്ത്പോർട്ടിലെ പ്രമുഖ ഫോംബി ബീച്ചിലേക്കാണ് വിനോദ യാത്ര സംഘടിപ്പിച്ചത്.


രാവിലെ പ്രത്യേക കോച്ചിൽ മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട സംഘം വിവധ കായിക മത്സരങ്ങളാൽ വിനോദപ്രദമാക്കി. ക്രിക്കറ്റ്‌, ഫുട്ബോൾ മത്സരങ്ങൾ മുതിർന്നവർക്കായി നടത്തിയപ്പോൾ സാന്റ് കാസിൽ, പട്ടം പറത്തൽ തുടങ്ങിയവ കുട്ടികൾക്കായി നടന്നു.


ഉച്ച ഭക്ഷണം ഏവരും ഒന്നിച്ചു ആസ്വദിച്ച ശേഷം സിനിമ പ്രദർശനവും കണ്ട ശേഷമാണ് സംഘം തിരിച്ചത്. സിബി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു സംഘം തിരിച്ചത്. പരിപാടി വിജയകരമാക്കി തീർത്ത എല്ലാവരെയും എക്സിക്ക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. 


അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്സ് ഡേയും ബാർബിക്ക്യൂ പാർട്ടിയും ഈ മാസം 28 നു നടക്കും. പ്ളാറ്റ് ഹിൽസ് പാർക്കിൽ നടക്കുന്ന സ്പോർട്സ് ഡേയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.   

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക   




കൂടുതല്‍വാര്‍ത്തകള്‍.