CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 13 Seconds Ago
Breaking Now

നാലാം സീറോ മലങ്കര കണ്‍വൻഷനെ വരവേൽക്കാൻ ബ്രിസ്റ്റോൾ ഒരുങ്ങുന്നു

സ്വർഗീയനായ പരിശുദ്ധ ഈവാനിയോസ് തിരുമേനിയുടെ ചൈതന്യവും C.B.C.I പ്രസിഡന്റ്‌ കൂടിയായ അഭിവന്ദ്യ കർദിനാൾ ബസേലിയസ് മാർ ക്ളിമീസ് കത്തോലിക്ക ബാവയുടെ അതുല്യമായ നേതൃ പാടവവും നിമിത്തം അനുഗ്രഹീതമായ മലങ്കര കത്തോലിക്ക സഭ യൂകെയിൽ നാലാമത് വാർഷിക കണ്‍വൻഷനൊരുങ്ങുന്നു. ആത്മീയ വളർച്ചയോടൊപ്പം പൈതൃക പാരമ്പര്യ സംരക്ഷണത്തിനും മുൻതൂക്കം കൊടുക്കുന്ന സീറോ മലങ്കര വിശ്വാസികളെ ഒരു കുടക്കീഴിൽ അണി നിരത്തിയ കോർഡിനെറ്റർ റവ . ഫാ. ഡാനിയേൽ കുളങ്ങരയാണ് കണ്‍വൻഷന് നേതൃത്വം കൊടുക്കുന്നത്. അദേഹത്തിന് പൂർണ പിന്തുണയുമായി ഫാ. തോമസ്‌ മടുക്കുമൂട്ടിലും മറ്റു കമ്മിറ്റി അംഗങ്ങളുമുണ്ട്. 

ജൂണ്‍ 28 നു ശനിയാഴ്ച ബ്രിസ്റ്റോൾ സൌത്ത്മേടിലെ ഗ്രീൻവേ സെന്റർ ആണ് സമ്മേളന സ്ഥലം. സീറോ മലങ്കര സഭയുടെ പ്രവാസി അമേരിക്ക - യൂറോപ്പ് പ്രവാസി വിശ്വാസ സമൂഹത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന അഭിവന്ദ്യ തോമസ്‌ മാർ ഏവുസേബിയോസ് തിരുമേനി കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സെമിനാറുകൾ ബത്തേരി രൂപത മതബോധന   കേന്ദ്രം മുൻ ഡയറക്റ്റർ കൂടിയായ റവ. ഫാ. തോമസ്‌ മടുക്കുമൂട്ടിൽ, ബ്ര. സന്തോഷ്‌ എന്നിവർ നയിക്കും.  

സെമിനാറുകൾക്ക് ശേഷം മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും   അകമ്പടിയോടെ വിശ്വാസ സൂക്തങ്ങൾ ഉരുവിടുന്ന വിശ്വാസികൾ അണിനിരക്കുന്ന പാരമ്പര്യ രീതിയിലുള്ള പ്രദക്ഷിണം കാഴ്ചക്കാർക്ക് നവ്യാനുഭവമാകും. ഭക്തി നിർഭരമായ പ്രദക്ഷിണവും തുടർന്നുള്ള പൊന്തിഫിക്കൽ കുർബാനയും ബ്രിസ്റ്റോളിലെ മുഴുവൻ ക്രിസ്തീയ സമൂഹങ്ങൾക്കും പ്രചോദനമാകുമെന്ന് നാഷണൽ പാസ്റ്റർ കൌണ്‍സിൽ വൈസ് പ്രസിഡന്റ്‌ ഡോ. അനൂജ് ജോഷ്വാ മാത്യൂ, സെക്രട്ടറി മനോഷ് ജോണ്‍ ജോയിന്റ് കണ്‍വീനർ സാബു മണ്ണിൽ എന്നിവർ പറഞ്ഞു.

കണ്‍വൻഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ബ്രിസ്റ്റോൾ പാരിഷ് സെക്രട്ടറി റെജി തോമസ്‌ മാണികുളം, നാഷണൽ സെക്രട്ടറി മനോഷ് ജോണ്‍, കണ്‍വൻഷൻ ജോയിന്റ് കണ്‍വീനർ സാബു മണ്ണിൽ, മീഡിയ സെല കണ്‍വീനർ വിനോദ് ജോണ്‍സൻ, വിശ്വാസ പരിശീലന സ്കൂൾ ഹെഡ് മാസ്റ്റർ ജോജി മാത്യൂ, പാസ്റ്ററൽ കൌണ്‍സിൽ മെമ്പർ ഷാജി സ്കറിയ, പ്രോഗ്രാം കോ - ഓർഡിനെറ്റർ വിനോയി മാത്യൂ, സാങ്കേതിക വിദഗ്ദ്ധനും സീനിയർ മെമ്പറുമായ സ്റ്റീഫൻ ജോർജ്, ഷാജി പള്ളിയത്തു എന്നിവർ നേതൃത്വം കൊടുക്കുന്ന ഓർഗനൈസിംഗ് കമ്മിറ്റി എണ്ണയിട്ട മെഷീൻ പോലെ ചലിക്കുന്നു. 

കണ്‍വൻഷനോട് അനുബന്ധിച്ച് പൊന്തിഫിക്കൽ കുർബാന കൂടുതൽ സജീവമാകുന്നതിനായി വിഭ ജോണ്‍സൻ, ഷാലി റെജി എന്നിവർ നേതൃത്വം കൊടുക്കുന്ന ചർച്ച് ക്വയർ തീവ്ര പരിശീലനത്തിലാണ്. കൂടാതെ നാഷണൽ ബൈബിൾ ക്വിസ്, സാംസ്കാരിക പരിപാടിയായ " ബഥാനിയ 2014" എന്നിവയുടെ തയ്യാറെടുപ്പും നടന്നു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇടവക കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. 

മാനുവൽ മാത്യൂ : 07737812369                                                     




കൂടുതല്‍വാര്‍ത്തകള്‍.