CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Seconds Ago
Breaking Now

ഇടുക്കി സംഗമത്തില്‍ മന്ത്രി P J ജോസഫ്‌ സംസാരിക്കും; ഇടുക്കിക്കാരന്‍ ഫാ. റോയ് കോട്ടക്ക്പുറം ഉത്ഘാടനം നടത്തും

മൂന്നാമത് ഇംഗ്ലണ്ട് ഇടുക്കി ജില്ല സംഗമംത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഈ വരുന്ന ജൂണ്‍ മാസം 21 ന് കുട്ടികളുടെയും വലിയവരുടെയും വ്യത്യസ്ഥ മായ കലപരിപാടികളോടെ ലിവര്‍പൂളില്‍ അരങ്ങേറുന്ന സംഗമം ഒരു നൂതന അനുഭവം ആക്കുന്നതിനു വേണ്ടി സംഘാടകര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

സംഗമത്തിന്‍റെ ഉത്ഘാടനം  ഇടുക്കി മുണ്ടക്കയം സ്വദേശി ഫാ. റോയ് കോട്ടക്ക്പുറം നാട്ടില്‍ നിന്നും വന്നിട്ടുള്ള മാതാപിതാക്കള്‍ക്കൊപ്പം  നിര്‍വഹിക്കും. 

അച്ഛന്‍ ഇപ്പോള്‍ ഹവാഡന്‍ ചര്‍ച്ച് വികാരിയും സീറോമലബാര്‍ റെക്സാം രൂപതാകോ - ഓർഡിനേറ്ററും , ഹോളിവെല്‍ പില്‍ഗ്രിം സെന്റർ അസിസ്റ്റന്റ് വികാരിയും ആയി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇടുക്കിക്കാരന്‍ അച്ഛന്റെ സാന്നിധ്യം ഇടുക്കിക്കാരില്‍ വലിയ ആവേശം ആണ് ഉണര്‍ത്തിയിരിക്കുന്നത്.

സംഗമത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബഹു ; മന്ത്രി പി. ജെ. ജോസഫ്‌ ഫോണിലൂടെ സംസാരിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് അദേഹം അയച്ചുതന്ന സന്ദേശത്തില്‍ ഇടുക്കിയില്‍ നിന്നും ഇംഗ്ലണ്ടിൽ കുടിയേറിയവര്‍ ഇത്തരം ഒരു സംഗമം നടത്തുന്നതില്‍ അതിയായ സന്തോഷവും അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും ഇംഗ്ലണ്ട്ല്‍ കുടിയേറിയ എല്ലാവര്‍ക്കും പരസ്പരം അറിയുന്നതിനും ആ പഴയ കാല ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കാനും സ്നേഹവിരുന്നില്‍ പങ്കെടുക്കാനും കിട്ടുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് സംഗമം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.  2012 സെപ്റ്റംബര്‍ 15 ന് മാഞ്ചസ്റ്ററിൽ വച്ച് , ആരംഭിച്ച ഇടുക്കി സംഗമത്തിന് ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍  സംഘടിപ്പിക്കുവാന്‍ ഈ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട്  കഴിഞ്ഞിട്ടുണ്ട്,  അതു പോലെ യുകെയിൽ അങ്ങോളം ഇങ്ങോളം ഉള്ള ഇടുക്കിക്കാരും ആയി ഒരു നല്ല ബന്ധം സ്ഥാപിക്കുവാനും എല്ലാ അംഗങ്ങള്‍ക്കും പരസ്പരം അറിയുവാനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യം ഉണ്ട്. ലിവര്‍പൂളില്‍ നടക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്ക് വേണ്ടി വിവിത തരം എന്റർറ്റൈന്മെന്റ് പ്രോഗ്രാമുകള്‍  ക്രമീകരിച്ചിട്ടുണ്ട്.  ഈ ഇടുക്കി കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കിക്കാരും ഒഴുകിഎത്തി ഇതൊരു വന്‍ വിജയം ആക്കി തിര്‍ക്കണം എന്ന് കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

സംഗമവും ആയി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

1,തോമസ്‌ വരകുകാല(മാഞ്ചസ്റ്റർ) 07886681436

2, റോയ് മാത്യു  (മാഞ്ചസ്റ്റർ )  07828009530

3, ബെന്നി മേചെരിമാണ്ണില്‍ (നോര്‍ത്ത് വെയില്‍സ് ) 07889971259

4, പീറ്റര്‍ താണോലില്‍ (വെയില്‍സ് ) 07713183350

5,ജൈസണ്‍ തോമസ്‌ (ലെസ്റെര്‍ )  07846768114

6,റോയ് മാത്യു (ലിവര്‍പൂള്‍)  07956901683

7, ബിജു അഗസ് റ്റിന്‍ (നോര്‍വിച്ചു)  07846170050

8,ബിജു ജോസഫ്‌ (ന്യൂ കാസില്‍)    07986155744

9,മനോജ്‌ ജോസഫ്‌ ( സസെക്സ് )07915656624

10,ജോജി തോമസ്‌ (ലീഡ്സ് )  07728374426

സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്‌ താഴെ കൊടുക്കുന്നു

 Whiston town hall, Old colliery road, Whiston, L35 3QX         




കൂടുതല്‍വാര്‍ത്തകള്‍.