CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 45 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് സന്തോഷ് കരിമത്രയും

വിശ്വാസ അഗ്നി ജ്വലിപ്പിക്കുന്ന ദൈവ വചന പ്രഘോഷണത്തിന്റെ ശക്തിയാല്‍ പ്രകടമായ വ്യാഖ്യാനങ്ങള്‍ യേശുവിന്റെ നാമത്തില്‍ ഡാമിയന്‍ സ്റ്റെയിന്‌സും ഫാ.സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ യൂത്ത് മിനിസ്ട്രിയില്‍ സന്തോഷ് കരിമത്ര വചനപ്രഘോഷണം നയിക്കും.

ദൈവീക സ്‌നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പരിശുദ്ധാത്മ ശക്തിയില്‍ കൃപാഭിഷേകത്താല്‍ ഓരോ വ്യക്തികളും ജ്വലിക്കുമ്പോള്‍ ബഫേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌തോത്ര ഗീതങ്ങളാല്‍ മുഖരിതമാകും.

ഇന്ന് യുകെയില്‍ വിശ്വാസ ജീവിതത്തെ ആശപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് വിവിധ ഭാഷക്കാരും കടന്നുവരുന്നുണ്ട് .ഈ മാസം 14ന് രാവിലെ എട്ടിന് ബഥേലില്‍ ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിന് സമാപിക്കും.

അഡ്രസ്

Bethel convention centre

Kevin way

B70 7JW




കൂടുതല്‍വാര്‍ത്തകള്‍.