CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 19 Seconds Ago
Breaking Now

ദേശീയതലത്തില്‍ വടംവലി മത്സരം സെപ്തംബര്‍ 6ന് സ്റ്റോക്ക്‌ ഓണ്‍ ട്രെൻഡിൽ

ഓണാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഫ്രണ്ട്‌സ് ക്ലബ്.പരിപാടിയുടെ ഭാഗമായി  ഫ്രണ്ട്‌സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മികച്ച വടംവലി  ടീമിനെ കണ്ടെത്താന്‍  ദേശീയതലത്തില്‍ ഒരു വടംവലി മാമാങ്കം സംഘടിപ്പിക്കുന്നു . മത്സരം സെപ്റ്റംബര്‍ ആറിനു സ്‌ടോക്ക് ഓണ്‍ ട്രെന്റിലാണ് നടത്തപ്പെടുന്നത്. അന്നു തന്നെ നടത്തുന്ന ഫ്രണ്ട്‌സ്  ക്ലബ്ബിന്റെ  ഓണാഘോഷ പരിപാടിയില്‍ മികച്ച ടീമിനുള്ള സമ്മാനദാനം നിര്‍വ്ഹിക്കപ്പെടും.രസകരമായ സമ്മാനങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത് .

ഒന്നാം  സമ്മാനം 751പൗണ്ടും  ആട്ടിന്‍മുട്ടനും

രണ്ടാം  സമ്മാനം 251 പൗണ്ടും പഴക്കുലയും.

കൂടുതല്‍ വിവരങ്ങള്ക്കും  പേരു രജിസ്റ്റര്‍ ചെയ്യുന്നതിനും, താല്പര്യമുള്ള ടീമുകള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടെണ്ടതാണ്.

ജോഷി  വര്‍ഗീസ്സ്  07728324877

 ബിനോയ് തോമസ്   07868064181




കൂടുതല്‍വാര്‍ത്തകള്‍.