CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 22 Seconds Ago
Breaking Now

ഈ വർഷത്തെ ഓണം ഭാമയ്‌ക്കൊപ്പം ; കൂടെ രമേഷ് പിഷാരടിയും.. നിറസന്ധ്യയുമായി ഇവരെത്തുന്നു യു.കെ യിലെ മലയാളികളെ കാണാൻ .

നിറസന്ധ്യയോടൊപ്പമാകാം ഇക്കുറി നമ്മുടെ ഓണം.സെപ്തംബര്‍ 12 മുതല്‍ 21 വരെയാണ് ഭാമയും രമേഷ് പിഷാരടിയും നയിക്കുന്ന നിറസന്ധ്യ യു.കെ യിലെത്തുന്നത് .

ഓണമെത്തുന്നു.പാട്ടിന്റേയും നൃത്തത്തിന്റേയും ഹാസ്യത്തിന്റേയും നല്ലൊരു നൃത്ത സന്ധ്യ സമ്മാനിക്കാന്‍ പ്രശസ്ത താരം ഭാമയും നമുക്കൊപ്പമുണ്ടാകും.കൂടാതെ എങ്ങും ചിരി പടര്‍ത്താന്‍ രമേഷ് പിഷാരടിയും മനോജ് ഗിന്നസും വേദിയിലെത്തും.നിറസന്ധ്യയോടൊപ്പമാകാം ഇക്കുറി നമ്മുടെ ഓണം.


സെപ്തംബര്‍ 12 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ സിനിമാ താരങ്ങളും പിന്നണി ഗായകരുമായി കുറച്ചു പേര്‍ യുകെ മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ എത്തുകയാണ്. നിറസന്ധ്യ 2013 വിജയകരമായതിനെ തുടര്‍ന്നാണ് നിറസന്ധ്യ 2014 ഇപ്രാവശ്യം നടത്താന്‍ സംഘാടകര്‍ക്ക് ആവേശമായത്. നൃത്തവും പാട്ടുമൊക്കെയായി ഭാമയ്ക്കപ്പം പിഷാരടിയും മനോജ് ഗിന്നസും കൂടി എത്തുന്നതോടെ പരിപാടി ഒരാഘോഷമാകും.

മിസ് ബാംഗളൂരുവും നേവി ക്യൂനുമായ നേഹ പരിപാടിയുടെ മറ്റൊരു ആകര്‍ഷണമാകും,ടെലിവിഷന്‍ ഷോകളിലൂടെ സുപരിചിതനായ അബ്ബാസാണ് നൃത്തസംവിധാനം ഒരുക്കുന്നത്.ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ ഗോപനും വില്യമും സുദര്‍ശനും ഒപ്പം യുകെ മലയാളികളുടെ സ്വന്തം പാട്ടുകാരി ട്രീസയും ചേര്‍ന്ന് മികച്ച ഗാനങ്ങളും അവതരിപ്പിക്കും.ഫുള്‍ ഓണ്‍ യുകെ എന്ന നൃത്ത ഗ്രൂപ്പും ഇവര്‍ക്കൊപ്പമുണ്ട്.പ്രവര്‍ത്തി പരിചയം കൊണ്ട് മികവു തെളിയിച്ച ഫ്രാന്‍സിസും സൗണ്ട് എഞ്ചിനീയറായി പരിപാടിയ്ക്ക് പിന്തുണ നല്‍കും.നിറസന്ധ്യ 2013ലെ റിഥമിസ്റ്റായിരുന്ന ശ്രീകുമാറും കീ ബോര്‍ഡ് കൈകാര്യം ചെയ്തിരുന്ന അനീഷും ഇക്കുറി ടീമിനൊപ്പമുണ്ട്.ഷോ സംബന്ധിച്ച സംശയങ്ങള്‍ക്ക് ബുക്കിംഗിനും മറ്റും ബന്ധപ്പെടുക-

മാത്യൂസ്-0744612855,

മനോജ്-07474803080




കൂടുതല്‍വാര്‍ത്തകള്‍.