CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 31 Seconds Ago
Breaking Now

2014 ജിഎംഎ കലോത്സവം ജൂണ്‍ 21ന്

 

യുകെയിലെ വിവിധ കലാ സാംസ്‌കാരിക വേദികളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ജിഎംഎയുടെ ഈ വര്‍ഷത്തെ കലോത്സവം ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും.ജിഎംഎയുടെ ആദരണിയനായ പേറ്റ്രണ്‍ ഡോ.ഗബ്രിയേല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന കലാപരിപാടികള്‍ പ്രസിഡന്റ് ശ്രീ മാത്യു അമ്മായിക്കുന്നേലിന്റേയും സെക്രട്ടറി ശ്രീ ഏലിയാസ് മാത്യുവിന്റേയും ട്രഷറര്‍ ശ്രീ അനില്‍ തോമസിന്റേയും നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.

 

രാവിലെ 9.30 മുതല്‍ രാത്രി 10.30 വരെ നീളുന്ന സാംസ്‌കാരിക മേളയില്‍ ജിഎംഎയുടെ അഭിമാനമായ നൂറില്‍ പരം കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു.ഈ സാംസ്‌കാരിക മേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് വിവിധ കഥാ സാംസ്‌കാരിക മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ റോബി മേക്കരക്കും ശ്രീ സണ്ണി ലൂക്കോസും നേതൃത്വം കൊടുക്കുന്ന കമ്മറ്റിയായിരിക്കും.

മറ്റ് കമ്മറ്റി അംഗങ്ങള്‍ 

: Manoj Venugopal, Tom Sankoorikal, Joji Thomas, Franklin Fernandez, Boban Elevunkal, Binumon Kuriakose, Jills T. Paul, Santhosh Lukose, Roy Panikulam, Bispaul Manavalan, Babu Joseph, Saji Varghese, Vincent Skaria, Mrs. Lovely 

Sebastian, Mrs. Jolly Alwin, Dr. Maya Biju. 

ജിഎംഎയുടെ എല്ലാ അംഗങ്ങളും വളരെ വാശിയോടും ആവേശത്തോടും കാത്തിരിക്കുന്ന ഈ മേളയില്‍ കിഡ്‌സ്,സബ് ജുനിയര്‍,ജൂനിയേഴ്‌സ്,സീനിയേഴ്‌സ് വിഭാഗത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക,ബ്രിട്ടനില്‍ ചേക്കേറിയ മലയാളി സമൂഹത്തില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ദേശ സ്‌നേഹം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി യുകെയില്‍ ഇദം പ്രദമമായി ഇന്ത്യയുടേയും ബ്രിട്ടന്റേയും ദേശീയ ഗാനങ്ങള്‍ മത്സര രൂപത്തില്‍ നടത്തപ്പെടുന്നു എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയും ജിഎംഎയ്ക്ക് എന്നെന്നും അഭിമാനം നല്‍കുന്നതുമായിരിക്കും.കലോത്സവ വേദിയുടെ മേല്‍ വിലാസം 

Churchdown Community Centre 

Parton Rd 

Gloucester 

Churchdown 

GL3 2JH




കൂടുതല്‍വാര്‍ത്തകള്‍.