CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 50 Seconds Ago
Breaking Now

എംഎംസിഎയുടെ ഏകദിന വിനോദയാത്ര ആവേശോജ്വലം

 

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് നടന്ന ഏകദിന വിനോദയാത്ര ആവേശ്വോജ്ജ്വലമായി.

രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോച്ചില്‍ യാത്ര തിരിച്ച സംഘം ലേക് ഡിസ്ട്രിക്ടില്‍ വിവിധ മത്സരങ്ങളും ബോട്ടിങ്ങും നടത്തി.

കൊച്ചുവര്‍ത്തമാനങ്ങളും കളിചിരിയുമായി ഒരു ദിവസം മുഴുവന്‍ ചിലവിട്ട സംഘം രാത്രി വൈകി മാഞ്ചസ്റ്ററില്‍ തിരിച്ചെത്തി.പ്രവാസ ജീവിതത്തിലെ ടെന്‍ഷനുകള്‍ ഒഴിവാക്കി അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്.പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.