CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 23 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ വിശ്വാസികൾ ആവേശത്തിൽ ... നാഷണൽ കണ്‍വന്‍ഷന്‍ ശനിയാഴ്ച.. ഒരുക്കങ്ങൾ പൂർത്തിയായി.

യു കെയിലെ സീറോ മലങ്കര കത്തോലിക്ക വിശ്വാസികളുടെ നാലാമത് സംഗമത്തിനായി ബ്രിസ്റ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു . കണ്‍വന്‍ഷന്‍ നടക്കുന്ന മാര്‍ തിയോഫിലോസ് നഗര്‍ എന്ന് പേരിട്ടിരിക്കുന്ന സൗത്ത്‌മീട് ഗ്രീന്‍വേ സെന്ററില്‍ വിവിധ സ്റ്റാളുകള്‍ക്കുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. നാട്ടില്‍നിന്ന് പ്രത്യേക കാര്‍ഗോ വഴി വന്ന കമാനങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡുകളും കണ്‍വന്‍ഷന്റെ ആഘോഷം വര്‍ണോജ്വലമാക്കും. സ്റ്റാളുകളിൽ നിന്നും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്ന ബൈബിള്‍ , ജപമാല, പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം നാട്ടില്‍ നിന്നും വരുത്തിയതാണ്. 

ശനിയാഴ്ച രാവിലെ അഭിവന്ദ്യ എവുസേബിയൂസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്‍ തുടക്കം മുതല്‍ അവസാനം വരെ പൂര്‍വാധികം ഭംഗിയാകാനുള്ള പ്രത്യേക നിയോഗപ്രാര്‍ത്ഥനയിലാണ് കോഡിനേറ്ററും സ്‌പെഷ്യല്‍ പാസ്റ്ററമായ ഫാ. ഡാനിയല്‍ കുളങ്ങരയും ഫാ. തോമസ് മടുക്കുമൂട്ടിൽ  ഉള്‍പ്പെടെയുള്ള ഓര്‍ഗനൈസിങ് കമ്മിറ്റിയും.

കണ്‍വന്‍ഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പാരിഷ് സെക്രട്ടറി റെജി മാണികുളം (07886905052), നാഷണല്‍ സെക്രട്ടറി മനോഷ് ജോണ്‍ (07961923125), ജോയിന്റ് കണ്‍വീനര്‍ സാബു മണ്ണില്‍ എന്നിവരെ ബന്ധപ്പെടേണ്ടതാണ്.




കൂടുതല്‍വാര്‍ത്തകള്‍.