CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 34 Seconds Ago
Breaking Now

മാഞ്ചസ്റ്റർ തിരുനാളിന് ഇനി ഒരാഴ്ച ; പ്രസുദേന്തി വാഴ്ചയും ദിവ്യ ബലിയും നാളെ ...

മാഞ്ചസ്റ്റർ: പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഒരാഴ്ച മാത്രം അവശേഷിക്കേ തിരുനാളിന്  ഒരുക്കമായുള്ള ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും നാളെ നടക്കും.

പിൽഹാളിലെ സെന്റ്‌ എലിസബത്ത്  ദേവാലയത്തിൽ വൈകുന്നേരം അഞ്ച് മുതലാണ്‌ തിരുനാളിന് ഒരുക്കമായുള്ള തിരുകർമ്മങ്ങൾക്ക് തുടക്കമാവുക.  പ്രസുദേന്തി വാഴ്ചക്കും  ദിവ്യബലിയിലും  ഫാ സജി മലയിൽ പുത്തൻപുര കാർമ്മികനാകും.


അടുത്ത ശനിയാഴ്ചയാണ്  വിഖ്യാതമായ മാഞ്ചസ്റ്റർ തിരുനാൾ. രാവിലെ 10.30 ന് നടക്കുന്ന ആഘോഷ പൂർവ്വമായ പൊന്തിഫിക്കൾ കുർബ്ബാനയിൽ ബിജിനോർ രൂപതാ മുൻ ബിഷപ്പ്  മാർഗ്രേഷ്യസ്  മുണ്ടാടൻ, ഫ്രൂഷ്‌ ബറി രൂപതാ ബിഷപ്പ്  മാർക്ക് ഡേവിസ്  തുടങ്ങിയവരും വൈദിക ശ്രേഷ്ഠരും കാർമ്മികരാകും. ദിവ്യ ബലി മദ്ധ്യേ ബിഷപ്പ് മാർക്ക് ഡേവിസ് തിരുനാൾ സന്ദേശം നല്കും . തിരുനാൾ കുർബ്ബാനയെ തുടർന്ന്  ഭക്തി നിർഭരമായ തിരുനാൾ പ്രദിക്ഷണവും ഊട്ട് നേർച്ചയും നടക്കും.  ഇതേ തുടർന്ന് സെന്റ്‌  ആന്റണീസ്  സ്കൂൾ ഗ്രൗണ്ടിൽ ഫണ്‍ഫെയറിൽ പ്രവർത്തിക്കും. വൈകുന്നേരം മൂന്ന് മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ  ഫാമിലി ഡേ ആഘോഷങ്ങൾക്ക് തുടക്കമാകും . സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും കുടുംബ യൂണിറ്റുകൾ മാറ്റുരക്കുന്ന വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും .

 

കുടുംബ സമേതം തിരുനാളിൽ പങ്കെടുത്ത്  ഭാരത അപ്പസ്തോലൻ തോമാശ്ലീഹായുടെ അനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും ഫാ സജി മലയിൽ പുത്തൻപുര  സ്വാഗതം ചെയ്യുന്നു.


       




കൂടുതല്‍വാര്‍ത്തകള്‍.