CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 22 Seconds Ago
Breaking Now

സ്വിന്‍ഡനിലെ മലയാളം വായനശാലയുടെ ഉത്ഘാടനം KSFE വൈസ് ചെയർമാൻ അഡ്വ.ജോബ് മൈക്കിള്‍ നിർവ്വഹിച്ചു...

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെയും കമ്യൂണിറ്റി ഫൗണ്ടേഷന്‍ ഫോര്‍ വില്‍ഷെയന്‍ ആന്‍ഡ് സ്വിന്‍ഡന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വിന്‍ഡന്‍ പബ്ലിക് ലൈബ്രറിയില്‍ ആരംഭിച്ച മലയാളം വായനശാല കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് വൈസ് ചെയര്‍മാന്‍ അഡ്വ.ജോബ് മൈക്കിള്‍ ഉത്ഘാടനം ചെയ്തു.ലൈബ്രേറിയന്‍ ഗ്ലന്റെ  അദ്ധ്യക്ഷചയില്‍ കൂടിയ യോഗത്തില്‍ WMA പ്രസിഡന്റ് റോയി സ്റ്റീഫന്‍,മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ്,അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും തദ്ദേശ വാസികളും പങ്കെടുത്തു.

ഉത്ഘാടന പ്രസംഗത്തില്‍ വില്‍ഷെയറില്‍ മാത്രമായി ഒതുങ്ങാതെ യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും വായിക്കാനാകുന്ന രീതിയില്‍ ഈ ലൈബ്രറി വളര്‍ത്തിയെടുക്കണമെന്നും യുകെയിലുള്ള മലയാളികളുടെ ഇടയില്‍ വായനാ ശീലത്തില്‍ കാണിക്കുന്ന താത്പര്യത്തെ അഭിനന്ദിക്കുകുയും ചെയ്തു. ഈ ലൈബ്രറി തുടങ്ങുന്നതിനു നേതൃത്വം കൊടുത്ത റോയി സ്റ്റീഫനേയും കമ്മറ്റിക്കാരേയും ജോബ് മൈക്കിള്‍ പ്രത്യേകം അഭിനന്ദിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.