CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 55 Seconds Ago
Breaking Now

വിശ്വാസം ദൃഡമാക്കി കൂട്ടായ്മ ശക്തിപ്പെടുത്തി സീറോ മലങ്കര കത്തോലിക്കാ കണ്‍വന്‍ഷന് ബ്രിസ്റ്റോളിൽ വർണ്ണാഭമായ സമാപനം...250 ഓളം ചിത്രങ്ങൾ കാണാം....

സീറോ മലങ്കര കത്തോലിക്കാ വിശ്വാസികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ നാലാമത് നാഷണൽ കണ്‍വന്‍ഷൻ സമാപിച്ചു.

ഇന്നലെ രാവിലെ ബ്രിസ്റ്റൊളിലെ സൗത്ത്‌മീട് ഗ്രീന്‍വേ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ മാര്‍ തിയോഫിലോസ് നഗറിൽ അഭിവന്ദ്യ എവുസേബിയൂസ് തിരുമേനി നാലാമത് നാഷണൽ കണ്‍വന്‍ഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ വിശ്വാസത്തിനു മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന യു.കെയിൽ ക്രൈസ്തവ പാരമ്പര്യവും വിശ്വാസവും ഊട്ടി വളർത്താനും അത് കുഞ്ഞുമക്കളിലേക്ക് പകർന്നുകൊടുക്കാനും സീറോ മലങ്കര വിശ്വാസ സമൂഹത്തിനു വലിയ ഉത്തരവാദിത്വമുണ്ടെന്നു അഭിവന്ദ്യ എവുസേബിയൂസ് തിരുമേനി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

 

മാര്‍ തിയോഫിലോസ് നഗര്‍ എന്ന് പേരിട്ടിരിക്കുന്ന സൗത്ത്‌മീട് ഗ്രീന്‍വേ സെന്ററില്‍.രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രെഷൻ കൌണ്ടർ പ്രവർത്തനമാരംഭിച്ചിരുന്നു. 10 മണിക്ക് പതാക ഉയർത്തലോടെയാണ് കണ്‍വന്‍ഷന് തുടക്കമായത്.തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ പ്രാർഥനാ ഗാനത്തിന് ശേഷം സീറോ മലങ്കര കോഡിനേറ്റർ ഫാ. ഡാനിയല്‍ കുളങ്ങര എല്ലാവർക്കും സ്വാഗതമാശംസിച്ചു. ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ ചർച്ച് വികാരി ഫാ. പോൾ വെട്ടിക്കാട്ട് ,സീറോ മലങ്കര ചാപ്ളിൻ ഫാ. തോമസ് മടുക്കുമൂട്ടിൽ , പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബ്രദർ സന്തോഷ്‌ കരുമാത്ര, ഡോ.അനൂജ് മാത്യു,സാബു മണ്ണിൽ,   എന്നിവർ ആശംസകൾ അർപ്പിച്ചു.നാഷണല്‍ സെക്രട്ടറി മനോഷ് ജോണ്‍ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 


തുടർന്ന് കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി വെവ്വേറെ ക്ലാസ്സുകൾ നടത്തപ്പെട്ടു. അഭിവന്ദ്യ എവുസേബിയൂസ് തിരുമേനി യുവജനങ്ങൾക്കുവേണ്ടിയും ഫാ. തോമസ് മടുക്കുമൂട്ടിൽ കുട്ടികൾക്ക് വേണ്ടിയും ക്ളാസ്സുകൾ നയിച്ചു.അതേസമയം പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബ്രദർ സന്തോഷ്‌ കരുമാത്ര മെയിൻഹാളിൽ മുതിർന്നവർക്കായി വചനം പങ്കുവെച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു  ശേഷം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണവും തുടർന്ന് അഭിവന്ദ്യ എവുസേബിയൂസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ കുർബാനയും നടത്തപ്പെട്ടു.   


 വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെട്ട ക്വിസ് മത്സരം ശ്രദ്ധേയമായി.തുടർന്ന് വിവിധ യുനിട്ടുകളിൽ നിന്നും വന്നവർ അവതരിപ്പിച്ച കലാ പരിപാടികൾ നാഷണൽ കണ്‍വന്‍ഷന്റെ കലാസന്ധ്യയെ അവിസ്മരണീയമാക്കി.




 

വീണ്ടും അടുത്തവർഷം ഒത്തു ചേരുന്നതുവരെ മനസ്സിൽ സൂക്ഷിക്കാൻ ഒട്ടനവധി അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചാണ്  നാഷണൽ കണ്‍വന്‍ഷനു കൊടിയിറങ്ങിയത് .  

കണ്‍വന്‍ഷന്റെ 250 ഓളം ചിതങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.       




കൂടുതല്‍വാര്‍ത്തകള്‍.