CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 16 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ തിരുനാളിന് രണ്ടാഴ്ചകൂടി ദുക്‌റാന തിരുനാള്‍ കുര്‍ബ്ബാന ജൂലൈ മൂന്നിന്

ക്രിസ്തു ശിഷ്യന്റെ മഹനീയതയും രക്ത സാക്ഷിത്വം വരെ നീണ്ട വിശ്വാസ ധ്യഢതയും പ്രശോഭിപ്പിച്ച  ഭാരത അപ്പസതലന്‍  വിശുദ്ധ തോമാസ്ലീഹായുടെയും സഹനത്തില്‍ ഉരുകിതിളങ്ങിയ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അലഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ ഒരുങ്ങുന്നു

 

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തിരുനാളിന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ അഥിതി ആയിരിക്കും

 

ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ കൊടിയേറ്റ് നടക്കുന്നതോടു കൂടി രണ്ടു ദിവസത്തെ തിരുനാളിന് തുടക്കം ആകും

 

ജൂലൈ 13 നു ഞായറാഴ്ച ഉച്ചക്ക് 2.30ന് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മ്മികതത്തില്‍  ആഘോഷമായ തിരുനാള്‍ കുര്‍ബാനയും അതേത്തുടര്‍ന്ന് വാദ്യ മേലങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും .

 

ജൂലൈ 3 ആം തീയതി വ്യാഴാഴ്ച വൈകുന്നേരം 6.30ന് ദുഖറാന തിരുനാര്‍ കുര്ബാനയും അതിനു ശേഷം ഒന്പത് ദിവസങ്ങളില വാര്‍ഡ് അടിസ്ഥാനത്തില്‍ തിരുനാളിന് ഒരുക്കം ആയുള്ള നൊവേനയും നടക്കും

 

ദുഖറാന ദിവസത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും ,തിരുനാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.