CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 34 Seconds Ago
Breaking Now

യുക്മാ 'ചിത്രോത്സവ്2014' ; മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

യുക്മാ സാംസ്‌കാരികവേദി യുക്മക്ക് വേണ്ടി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചിത്രരചനാ വിഭാഗത്തില്‍ മലയാളി സമൂഹത്തില്‍ ഇത് ആദ്യമായിട്ടാണ ദേശീയ തലത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. യൂ.കെയിലെ മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യൂ.കെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. മുന്‍ നിശ്ചയിച്ചിരുന്നതില്‍ നിന്നും വിത്യാസപ്പെടുത്തി മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. അതുപോലെ തന്നെ  മത്സരങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. 2014 ജൂലൈ 31ന് 12 വയസ്സ് തികഞ്ഞവര്‍ക്കും അതില്‍ താഴെയുള്ളവര്‍ക്കുമായി സബ് ജൂനിയര്‍ വിഭാഗത്തിലും 13നും 19നും ഇടയിലുള്ളവര്‍ക്കായി ജൂനിയര്‍ വിഭാഗത്തിലും 20 വയസ്സും അതിനും മുകളിലുള്ളവര്‍ക്കുമായി സീനിയര്‍ വിഭാഗത്തിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യഘട്ട മത്സരത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ള മീഡിയായില്‍ രചിക്കാവുന്നതാണ്. രചനകള്‍ ഏഫോര്‍ സൈസിലുള്ളതായിരിക്കണം. രചനകള്‍ക്കൊപ്പം അപേക്ഷാ ഫാറവും പൂരിപ്പിച്ച് അയക്കേണ്ടതാണ്. അപേക്ഷാ ഫോറം ഇല്ലാത്ത രചനകള്‍ സ്വീകരിക്കുന്നതല്ല. രണ്ടാം ഘട്ട മത്സരം  അതാത് റീജിയണുകളില്‍ വച്ച് ലൈവ് ആയി നടത്തപ്പെടുകയും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍  മൂന്നാം ഘട്ട മത്സരത്തില്‍ പങ്കെടുക്കേണ്ടതുമാണ്. രണ്ടാം ഘട്ട മത്സരത്തിനും ഫൈനല്‍ മത്സരത്തിനും വിഷയം തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്.  മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ യുക്മാ നാഷണല്‍ കലാമേളയില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതയിരിക്കും.   മലയാളി കമ്മ്യുണിറ്റിയിലേക്കാള്‍ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയില്‍ അറിയപ്പെടുന്ന ചിത്രകാരനായ ശ്രീ. ജോസ് ആന്റണി, പ്രസ്റ്റണ്‍ നിവാസിയും ചിത്രകാരനുമായ  ശ്രീ. ജോര്‍ജ്ജ് മാത്യു ( മോനിച്ചന്‍)  എന്നിവരായിരിക്കും ഈ മത്സരങ്ങള്‍ക്ക് നേതൃത്വം  നല്‍കുക. തൃശൂര്‍ ഫൈന്‍ ആര്‍ട്ട്‌സില്‍ ചിത്രകലാ പഠനത്തിനു ശേഷം യൂ.കെയിലെത്തി ചിത്രകലയില്‍ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ശ്രീ ജോസ് ആന്റണി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഇദ്ദേഹം യുക്മാ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാണ് .നാട്ടിലേയും മിഡില്‍ ഈസ്റ്റിലേയും കൂടാതെ  യൂ.കെയിലെ വിവിധ ദേവാലയങ്ങളിലും  ചിത്രങ്ങള്‍ വരച്ചിട്ടുള്ള.  ശ്രീ. ജോര്‍ജ്ജ് മാത്യു (മോനിച്ചന്‍) പ്രസ്റ്റണില്‍ ചിത്രകലാ അദ്ധ്യാപകന്‍ കൂടിയാണ്.   ജൂലായ് മാസം 31ന് മുന്‍പായി രചനകള്‍ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചു കിട്ടേണ്ടതാണ്. ഈ മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ. ജോസ് ആന്റണിയെ  07534691747 എന്ന നമ്പറിലും ശ്രീ. മോനിച്ചനെ 07815708899 എന്ന നമ്പരിലും ബന്ധപ്പെടുക.

രചനകള്‍ അയക്കേണ്ട വിലാസം:

MR. GEORGE MATHEW,

11 KNOWLES STREET,

PRESTON,

PR1 4TH.




കൂടുതല്‍വാര്‍ത്തകള്‍.