CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 34 Seconds Ago
Breaking Now

യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 രജിസ്‌ട്രേഷന്‍ ഇന്നു കൂടി മാത്രം

മത്സരത്തിനുപയോഗിക്കേണ്ട രജിസ്‌ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യു കെ മലയാളികള്‍ക്കിടയിലെ നാട്യരത്‌നങ്ങളെ കണ്ടെത്തുന്നതിനായി മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യുന്ന ഇതു മലയാളിക്കും പങ്കെടുക്കാവുന്ന രീതിയില്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് ആവിഷ്‌കരിക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014ല്‍ പങ്കെടുക്കുന്നതിന് പേര് രജിസ്ടര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് ആണ്. 2014 ജൂലൈ 19ന് കെറ്ററിങ്ങില്‍ വച്ചു നടക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മത്സരങ്ങള്‍ മുന്‍കൂട്ടി ആവിഷ്‌കരിക്കേണ്ടതുള്ളത് കൊണ്ടും, 

ഒരു ദിവസം കൊണ്ട് നടത്താവുന്നത്ര മത്സരങ്ങള്‍ മാത്രമേ ഈ വര്‍ഷത്തെ യുക്മ സൂപ്പര്‍ ഡാന്‍സറില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നുള്ളത് കൊണ്ടും വൈകി വരുന്ന അപേക്ഷകരെ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് യുക്മ വൈസ് പ്രസിഡന്റും സുപ്പര്‍ ഡാന്‍സര്‍ 2014 കമ്മിറ്റി ചെയര്‍മാനുമായ ഷാജി തോമസ് അറിയിച്ചു. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് യുക്മ  നാട്യരത്‌ന പുരസ്‌കാരവും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

 

സബ്ജൂനിയര്‍, ജൂനിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ആയിരിക്കും മത്സരങ്ങള്‍ നടക്കുന്നത്.എട്ടു മുതല്‍ പതിമൂന്നു വയസ്സു വരെ പ്രായമുള്ളവര്‍ സബ്ജൂണിയര്‍ കാറ്റഗറിയിലും പതിമൂന്നു മുതല്‍ പതിനെട്ട് വയസ്സ് വരെ പ്രായമുള്ളവര്‍ ജൂണിയര്‍ കാറ്റഗറിയിലും ആയിരിക്കും വരിക. മത്സരാര്‍ത്ഥികള്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. സെമി ക്ലാസ്സിക്കല്‍ ഇനത്തില്‍ സിംഗിള്‍ മത്സരങ്ങളും സിനിമാറ്റിക് വിഭാഗത്തില്‍ സിംഗിള്‍, ഗ്രൂപ്പ് മത്സരങ്ങളും ആണ് ഉണ്ടായിരിക്കുക. മത്സരത്തിനുപയോഗിക്കേണ്ട രജിസ്‌ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ മുപ്പതിന് മുന്‍പായി uukmasuperdancer2014@gmail.com  എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള കണ്‍ഫര്‍മേഷന്‍ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ അഞ്ചിന് മുന്‍പായി നല്‍കുന്നതായിരിക്കും.

    എല്ലാ മത്സരവിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്. യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംപ്രേഷണം യു.കെയിലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതുമാണ്. സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

 

ഷാജി തോമസ്  07737736549

 

ബിന്‍സു ജോണ്‍  07828840530

 

ബീന സെന്‍സ്  07809450561

 

റോയ് ഫ്രാന്‍സിസ്  07717754609

 

സുനില്‍ രാജന്‍  07883468958

 

ജോയ് അഗസ്തി  07979188391

 

മെന്റെക്‌സ് ജോസഫ് (ടൈറ്റസ്) - 07877578165 

 

 




കൂടുതല്‍വാര്‍ത്തകള്‍.