CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 41 Seconds Ago
Breaking Now

ലിമയുടെ ബാഡ്മിന്റന്‍ ടൂര്‍ണമന്റ് ആവേശമായി അനിലും, സനേഷും ചാമ്പ്യന്‍മാര്‍

 

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ കെന്‍സിങ്ങ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചു നടത്തപ്പെട്ട ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണമന്റ് ലിമയ്ക്ക് അഭിമാനിക്കാവുന്നതും ലിവര്‍പൂളിലെ മലയാളികള്‍ക്ക് ആവേശവുമായി മാറിയ ഒന്നായിരുന്നു. ശനിയാഴ്ച രാവിലെ 9.30 നു ലിമയുടെ പ്രസിഡന്റ് ഷാജു ഉതുപ്പ് ടൂര്‍ണമെന്റിന്റെ ഉല്‍ഘാടനം  നിര്‍വഹിച്ചു. കലാ കായിക മല്‍സരങ്ങളുടെ അവതരണത്തില്‍ എപ്പോഴും മികവു പുലര്‍ത്തുന്ന ലിമ ഈ മല്‍സരവും അത്യന്തം അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്നു. ഡബിള്‍സില്‍ മാത്രമായി നടത്തപ്പെട്ട  മല്‍സരങ്ങളില്‍  യുകെ യിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലുള്ള എല്ലാ പ്രമുഖ ടീമുകളും മല്‍സരിക്കുവാന്‍ യോഗ്യത നേടിയിരുന്നു. അത്യന്തം വാശിയേറിയ മല്‍സരങ്ങളില്‍ അനിലും, സനേഷും അടങ്ങിയ ടീം ഒന്നാം സമ്മാനവും, ഡോണും, പ്രിന്‍സും മടങ്ങിയ ടീമിനു രസ്ഥാം സമ്മാനവും, വിനേഷും രോഷനുമടങ്ങിയ ടീം മൂന്നാം സമ്മാനവും കരസ്തമാക്കി.

മല്‍സര വിജയികള്‍ക്കായി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ്  ലിമ ഒരുക്കിയിരുന്നത്. ഒന്നാം സമ്മാനം ലിവര്‍പൂള്‍ കെന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോര്‍ട്‌ഗേജ് എക്‌സ്‌പേര്‍ട്‌സ്  എന്ന സ്ത്ഥാപനമാണു സ്‌പോണ്‍സര്‍ ചെയ്തത്. രസ്ഥും, മൂന്നും സ്താന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷനും സ്‌പോണ്‍സര്‍ ചെയ്തിരുന്നു. വിജയികള്‍ക്കുള്ള സമ്മാനം പ്രസിഡ്ന്റ് ഷാജു ഉതുപ്പ്, സെക്രട്ടറി ദിനൂപ് ജോര്‍ജ്, ട്രഷറാര്‍ സബാസ്റ്റ്യന്‍ ജോസഫ് യഥാക്രമം ഒന്നും, രസ്ഥും, മൂന്നും സമ്മാനങ്ങള്‍ വിജയികള്‍ക്കു സമ്മാനിച്ചു.

പങ്കെടുത്ത ടീമുകള്‍

1. ഡോണ്‍ ഃ പ്രിന്‍സ്, 2. ജോഷി ഃ പ്രിന്‍സ് 3. ബെനിറ്റൊ ഃ നോബില്‍ 4. ഷീന്‍ ഃ ദിനേഷ്  5. സച്ചിന്‍ ഃ, സാജു 6. ബിജോയ് ഃ ജെറി , 7. ജോജെസ്റ്റൊ ഃ ജെറി 8. ഷിജൊ ഃ സാബു 9. ദീപക് ഃ, റോബിന്‍, 10. അനി ഃ സനീഷ് 11.ഷാജു ഃ ബെന്നി 12.ഡൂയി ഃ സാം 13. സബാസ്റ്റ്യന്‍ ഃ അനിഷ്  14. രോഷന്‍ ഃ വിനീഷ് 15. ടൈറ്റസ് ഃ ഷാജു

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.