CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 9 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ സ്പോർട്സ്‌ ഡേ - ജൂലൈ 12 ന്

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള  സ്പോർട്സ്‌ ഡേ ജൂലൈ പന്ത്രണ്ടാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ വിഥിൻഷോ സെന്റ്‌  ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. അസ്സോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ ഉത്ഘാടനം നിർവ്വഹിക്കുന്നതോടെ വീറും വാശിയും നിറഞ്ഞ കായിക മത്സരങ്ങൾക്ക് തുടക്കമാകും. കുട്ടികളെയും മുതിർന്നവരെയും പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായി തിരിച്ചാകും മത്സരങ്ങൾ പുരോഗമിക്കുക. ഉച്ച കഴിഞ്ഞ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇൻഡോർ മത്സരങ്ങൾ നടക്കും.

എം എം സി എ യുടെ ഈ വർഷത്തെ കായിക മാമാങ്കത്തിലേക്ക്  ഏവരെയും അസ്സോസിയേഷൻ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ സ്വാഗതം ചെയ്യുന്നു.

 





കൂടുതല്‍വാര്‍ത്തകള്‍.