CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 25 Minutes 2 Seconds Ago
Breaking Now

KSFE വൈസ് ചെയർമാൻ അഡ്വ. ജോബ്‌ മൈക്കിളിന് പ്രവാസി കേരള കോണ്‍ഗ്രസ് യാത്രയയപ്പ് നല്കി .

കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ യു കെ സന്ദർശനത്തിന്  ശേഷം ഇന്നലെ നാട്ടിലേക്ക് തിരിച്ച കേരള കോണ്‍ ഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും , കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്  വൈസ് ചെയർമാനുമായ അഡ്വ . ജോബ്‌ മൈക്കിളിനും ഭാര്യ ജിജി ജോബിനും ലണ്ടൻ ഹീത്രു എയർ പോർട്ടിൽ യാത്രയയപ്പ് നല്കി. യു കെ പ്രവാസി കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്  സെക്രട്ടറിയും കേരള വിദ്യാർത്ഥി  കോണ്‍ഗ്രസ്  മുൻസംസ്ഥാന വൈസ് പ്രസിഡന്റുമായ ജിജോ അരയത്തും, സഹപ്രവർത്തകരും എയർ പോർട്ടിൽ എത്തിയിരുന്നു. പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോളിലും, കേംബ്രിഡ്‌ജിലും ലെസ്റ്ററിലും അദ്ദേഹത്തിന്  സ്വീകരണം നല്കിയിരുന്നു. വരും മാസങ്ങളിൽ പ്രവാസി കേരള കോണ്‍ഗ്രസ്  പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ കൂടുതൽ നേതാക്കന്മാർ യു കെ യിൽ എത്തിച്ചേരും.  




കൂടുതല്‍വാര്‍ത്തകള്‍.