CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 34 Seconds Ago
Breaking Now

കുട്ടനാട് സംഗമത്തിന് ആവേശകരമായ സമാപനം ...

ലെസ്റ്റർ: ആറാമത് കുട്ടനാട് സംഗമം ലെസ്റ്ററിൽനടന്നു. ചടങ്ങിൽ കുട്ടനാട് ചുണ്ടന്റെ മാതൃക പ്രതീകാത്മകമായി നീറ്റിലിറക്കി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽഎന്റർപ്രൈസ്  വൈസ്  ചെയർമാനും കേരള കോണ്‍ഗ്രസ്  ജനറൽ സെക്രട്ടറിയുമായ അഡ്വ ജോബ്‌ മൈക്കിൽ കുട്ടനാട് സംഗമത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. രാവിലെ ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ജോബ്‌ മൈക്കിളിനെ കുട്ടനാട് സംഗമത്തിന്റെ ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് ആവേശകരമായ വള്ളം കളി നടന്നു. പൊതു സമ്മേളനത്തിൽ റോയ് മൂലങ്കുന്നം അദ്ധ്യക്ഷത വഹിച്ചു . ആന്റണി പുറവടി, തോമസ്‌ കുട്ടി ഫ്രാൻസിസ് , സോണി കൊച്ചുതെള്ളിൽ, സുബിൻ പെരുമ്പള്ളിൽ, ജോർജ്ജ് എടത്വ തുടങ്ങിയവർ സംസാരിച്ചു.


യു കെ യിൽ സന്ദർശനത്തിന് എത്തിയ കുട്ടനാട്ടുകാരായ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽകഴിവ് തെളിയിച്ച കുട്ടനാട്ടുകാരായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ചെയർമാൻ ഫ്രാൻസിസ് ആന്റണി , ഹോബ്മ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയി അനീഷ്‌ രാജു , കൊയ്നോണിയ റെസ്റ്റോറന്റ് ഉടമ ജോർജ്ജ് പുളിക്കത്ര , ജേക്കബ് ജോർജ്ജ് കുര്യാളശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടനാട്ടുകാരായ കുരുന്ന് പ്രതിഭകൾ വേദി കീഴടക്കി.

കുട്ടനാടൻ സദ്യയും ആവേശകരമായ പൊതുചർച്ചയും നടന്നു. ലെസ്റ്റർ കുട്ടനാട് സംഗമത്തിന്റെ കണ്‍വീനർ മാരായ ജോർജ്ജ് ജോസഫ്  കളപ്പുരക്കലും ജോർജ്ജ് കാട്ടാമ്പള്ളിയും കുട്ടനാട് സംഗമത്തിന്റെ അടുത്ത വർഷത്തെ ആതിഥെയരായ  ഇപ്സ്വിച്ച് -ലെ ജനറൽ കണ്‍വീനർമാർക്ക് കുട്ടനാട് ചുണ്ടന്റെ പങ്കായം കൈമാറി. ജോണ്‍സണ്‍  ജോർജ്ജ് , ഷെറിൻ ജോസ് , ഷൈജു ജോസഫ് ,റ്റോജോ ജോസഫ് , ജോബി ജോസഫ് ,ലീന, വിൻസി ജേക്കബ് , ലിസ് ജോർജ്ജ്  തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക്  നേതൃത്വം നല്കി. 

       




കൂടുതല്‍വാര്‍ത്തകള്‍.