CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 39 Seconds Ago
Breaking Now

ദുക്‌റാനോ പെരുന്നാളും, പരിശുദ്ധ ദിദിമോസ് വലിയ ബാവയുടെ നാല്‍പ്പതാം അടിയന്തിരവും ജൂലൈ 4,5 തീയതികളില്‍ പൂള്‍ ഡോര്‍സെറ്റില്‍

ഭാരതത്തിന്റെ അപ്പോസ്‌തോലനും മലങ്കര സഭയുടെ പിതാവുമായ  പരിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായുടെ ദുക്‌റോനോ  പെരുന്നാളും പരിശുദ്ധ ദിദിമോസ് വലിയ ബാവയുടെ നാല്‍പ്പതാം അടിയന്തിരവും  ജൂലൈ 4,5 തീയതികളില്‍ പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു.

ജൂലൈ നാല് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്‌ക്കാരം നടക്കും . ജൂലൈ അഞ്ചാം തിയതി ശനിയാഴ്ച രാവിലെ എട്ടര മണിക്ക് ബഹുമാനപ്പെട്ട ഗീവറുഗീസ് കൊച്ചുപറമ്പില്‍ റമ്പാച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വിശുദ്ധ  മൂന്നുമേല്‍ കുര്‍ബാനയും നടക്കും . ബഹുമാനപ്പെട്ട വര്‍ഗീസ് മാത്യു അച്ചനും, ബഹുമാനപ്പെട്ട വര്‍ഗീസ് ജോണ് അച്ചനും സഹ കാര്‍മികത്വം നല്കും .

തുടര്‍ന്ന്, മുത്തു കുട പൊന്‍  വെള്ളി കുരുശിന്റെയും താളമേളത്തിന്റെയും അകമ്പടിയോടും കൂടി നടക്കുന്ന ഭക്തി നിര്‍ഭരമായ റാസ നടക്കും. തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ച വിളമ്പും.ശേഷം, ആദ്യഫല ശേഖരത്തിന്റെ ലേലം ഉണ്ടായിരിക്കും.

പൂള്‍ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടക്കുന്ന മഹാ പരിശുദ്ധന്റെ പെരുന്നാളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ മത  വിശ്വാസ സമൂഹത്തെയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ബഹു: വര്‍ഗീസ് മാത്യു  തുണ്ടിയില്‍ അറിയിച്ചു .  

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ:വര്‍ഗീസ് മാത്യു  തുണ്ടിയില്‍ : 0788303761

ടോംസി ജോര്‍ജ്: 07982832018

വിനോ ഐപ്പ് :  07855534337

 

പള്ളിയുടെ മേല്‍വിലാസം:

55, In³kWv Ash³bp

]qÄ , tUmÀskäv

BH15 3PH   

 




കൂടുതല്‍വാര്‍ത്തകള്‍.