CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 47 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ ദുക്‌റാന തിരുനാളിന് കൊടിയേറി ; ഇന്നും നാളെയും ബ്രിസ്‌റ്റോളിന് വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണ ദിനങ്ങള്‍...

വിശുദ്ധ തോമാശ്ലീഹയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണ ദിനങ്ങള്‍ക്കായി ബ്രിസ്‌റ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു.കേരള ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ വിശുദ്ധ തോമാശ്ലീഹയുടെ ദുക്‌റാന തിരുന്നാളിന് യുകെയിലെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ (STSMCC ) ഇന്നലെ വൈകീട്ട് കൊടിയുയര്‍ന്നു.വികാരി ഫാ പോള്‍ വെട്ടിക്കാട്ടാണ് ബ്രിസ്‌റ്റോളിലെ ഏറ്റവും വലിയ തിരുനാളിന് കൊടി ഉയര്‍ത്തിയത്.മൂന്നു ദിവസമായി നടക്കുന്ന തിരുനാളിന്റെ ആദ്യ ദിവസമായ ഇന്നലെ ഫിഷ്‌പോണ്‍സ് സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറിയതിന് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തുടര്‍ന്ന് ആഘോഷമായ പാട്ടു കുര്‍ബ്ബാനയും നടന്നു.

ജൂലൈ 4 വെളിയാഴ്ച സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ വൈകുന്നേരം 8.15ന് നോവേന ആരംഭിക്കും.വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ.സിറിള്‍ എടമന കാര്‍മ്മികത്വം വഹിക്കും  .തുടര്‍ന്ന് ആരാധന.തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 5 ശനിയാഴ്ച ഫില്‍ട്ടണിലെ സെന്റ് തേരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് 12.45 ന് തിരുസ്വരൂപ പ്രതിഷ്ഠ.ഒരു മണിക്ക്  നൊവേനയും തുടര്‍ന്ന് ലദിഞ്ഞും ഫാ.സജി നീണ്ടൂരും ഫാ.ജോയ്  വയലിലും  കാര്‍മികരാവും .തുടര്‍ന്ന് ആഘോഷകരമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ.ജോസ് തയ്യില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും .

ഫാ.സിറിള്‍ എടമനയായിരിക്കും തിരുന്നാള്‍ സന്ദേശം നല്‍കുക .പിന്നീട് ആഘോഷകരമായ തിരുന്നാള്‍ പ്രദക്ഷിണം.

ഇക്കുറി സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും തിരുനാളിനോട് കൂടെ  ഭംഗിയായി നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.സൌത്ത് മീടിലെ  ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് വാര്‍ഷീകാഘോഷങ്ങള്‍ നടക്കുക  .വൈകിട്ട് 4.15നാണ് ഉദ്ഘാടനം.കാനന്‍ വില്യം സ്ലാട്ടറി കുട്ടികള്‍ക്കായി സന്ദേശം നല്‍കുകയും തുടര്‍ന്ന്  വിവിധ കലപാരിപാടികള്‍ വേദിയിലരങ്ങേറുകയും ചെയ്യും.

വേദപാഠം  ക്‌ളാസ്സുകളില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്നവര്‍ക്കുള്ള സമ്മാന വിതരണവും നടക്കും .കൂടാതെ വിഭവസമൃദ്ധമായ സ്‌നേഹ വിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.ബ്രിസ്‌റ്റോളിലെ വിശ്വാസികള്‍ ദുക്‌റാന തിരുന്നാളിനായി കാത്തിരിക്കുകയാണ്.വിശുദ്ധ തോമാസ്‌ളീഹായുടെ അനുഗ്രഹം നേടാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ് STSMCC വികാരി ഫാദര്‍ പോള്‍ വെട്ടിക്കാട്ടും,  ട്രസ്റ്റി സിജി സെബാസ്റ്റ്യനും ജോയിന്റ്  ട്രസ്റ്റിമാരായ  ജിജി ലൂക്കോസും ബോബി ജോസഫും ഉള്‍പ്പെടെയുള്ള ആഘോഷ കമ്മറ്റി അംഗങ്ങള്‍ .




കൂടുതല്‍വാര്‍ത്തകള്‍.