CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 10 Seconds Ago
Breaking Now

സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ തോമാശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും, സില്‍വര്‍ ജൂബിലി ആഘോഷ ഉല്‍ഘാടനവും

മോര്‍ തോമാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവക വാര്‍ഷികവും  2014 ജൂലൈ 5, 6 ശനി, ഞായര്‍ തിയതികളില്‍ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിന്റെ മഹനീയ കാര്‍മീകത്വത്തില്‍ ആഘോഷിക്കുന്നു.

 

ജൂലൈ 5 നു ശനിയാഴ്ച്ച വൈകിട്ട്  6.30 നു സന്ധ്യാപ്രാര്‍ത്ഥനയും ശേഷം വചന ശിശ്രൂഷയു തുടര്‍ന്നു സണ്ഡേസ്‌കൂള്‍ വാര്‍ഷികവും, കുട്ടികളുടെ കലാ പരിപാടികളും അതിനുശേഷം ഭക്തസംഘടനകളുടെ വാര്‍ഷികവും ക്രമീകരിച്ചിരിക്കുന്നു.

 

ജൂലൈ 6 നു ഞായാഴ്ച രാവിലെ 08.30 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിന്റെ മുഖ്യ കാര്‍മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, തുടര്‍ന്ന് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനവും അഭി. തിരുമനസുകൊസ്ഥ് നിര്‍വഹിക്കുന്നു. ശേഷം റാസ, ആശീര്‍വാദം, ലേലം, നേര്‍ച്ച തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു

 

വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ വി. കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

വികാരി, ഫാ. രാജു ചെറുവിള്ളി. ടെലി .07946557954.

സെക്രട്ടറി. സജി ചാക്കോ ടെലി. 0796350659, 02085757392

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.