CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 13 Seconds Ago
Breaking Now

'ടണ്‍ കണക്കിന് ഫണ്‍' ; ബ്രിസ്‌റ്റോളില്‍ ആവേശം വിതറി ബ്രിസ്‌കാ സ്‌പോര്‍ട്‌സ് ആന്റ് ഫാമിലി ഫണ്‍ ഡേ ജൂലൈ 13ന്

ബ്രിസ്റ്റോള്‍ മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ മൂന്നാമത് സ്‌പോര്‍ട്‌സ് ആന്റ് ഫാമിലി ഫണ്‍ ഡേ ജൂലൈ 13ന് സ്റ്റേപ്പിള്‍ ഹില്‍ പേജ് പാര്‍ക്കില്‍ വച്ച് നടത്തുന്നു.രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായികമേള സൗത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്‍സില്‍ വൈസ് ചെയർമാൻ ഹൊവാര്‍ഡ് ഗൗളര്‍ ഉത്ഘാടനം നിര്‍വ്വഹിക്കും.

വൈകുന്നേരം നാലു മണി വരെ നീളുന്ന കായികമേള വളരെ വ്യത്യസ്തമായ രീതിയിലിയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ബ്രിസ്‌റ്റോളിലെ അസോസിയേഷനുകളെ നോര്‍ത്തെന്നും സൗത്തെന്നും രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് നടത്തുന്ന മത്സരത്തില്‍ വിജയിക്കുന്ന വിഭാഗത്തിന് ദേവ്‌സ് കേരളാ റെസ്‌റ്റൊറന്റ് നല്‍കുന്ന സ്‌പെഷ്യല്‍ ട്രോഫിയും ഉണ്ടായിരിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കരം അത്‌ലറ്റിക് ഇവന്റുകളും വടംവലി,സ്പൂണ്‍ റേസ്,സാക്ക് റേസ്,തുടങ്ങിയ ഇനങ്ങളും ഒപ്പം രസകരങ്ങളായ ഗെയിമുകളും ഗ്രൗണ്ടില്‍ ഒരുക്കുന്നു.

ബ്രിസ്‌കയുടെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കീഴില്‍ പരിശീലനം നടത്തുന്ന 50ലേറെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ ഫുട്‌ബോള്‍ മാച്ച് കാണികള്‍ക്ക് ഹരം പകരും.വാശിയേറിയ വടം വലി മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ഒരു കുല വാഴപ്പഴമാണ് .

പേജ് പാര്‍ക്കിലെത്തുന്ന എല്ലാവര്‍ക്കും രുചികരമായ വിവിധതരം വിഭവങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞവര്‍ഷത്തെ പോലെ തന്നെ വിവിധ അസോസിയേഷനുകള്‍ രംഗത്തെത്തി കഴിഞ്ഞു.കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ഫുട് സ്റ്റാറുകളും സോഫ്റ്റ് ഡ്രിങ്ക് കോര്‍ണറും ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി ബൗണ്‍സി കാസിലും ഒരുക്കും.

ഈ കായിക മേളയിലെ പ്രധാന ആകര്‍ഷണം ബ്രിസ്‌ക ഒരുക്കുന്ന സര്‍പ്രൈസ് ഇവന്റാണ്.കാലാവസ്ഥ കൂടി അനുകൂലമായാല്‍ ഈ ദിവസം ഒരു ഉത്സവമാക്കിമാറ്റനാകുമെന്നാണ് ബ്രിസ്‌ക കമ്മറ്റിയുടെ പ്രതീക്ഷ.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബോബി വര്‍ഗ്ഗീസ് 0784115259

ബ്രിസ്‌ക പ്രസിഡന്റ്  ഷെൽബി വര്‍ക്കി 07984437239

ബ്രിസ്‌ക സെക്രട്ടറി ജിജി ലൂക്കോസ് 07886644883

 

 

 




കൂടുതല്‍വാര്‍ത്തകള്‍.