CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 44 Seconds Ago
Breaking Now

ഇന്ന് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ; ഇംഗ്ലണ്ടിന്റെ മലയാറ്റൂരിലേക്ക് മലയാളികള്‍ ഒഴുകുന്നു

യുകെയിലെ മാര്‍ത്തോമാ നസ്രാണികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഇന്നാണ്.രോഗ ദുരിതങ്ങളില്‍ നിന്നും മോചനം നേടിയും വിശുദ്ധന്റെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനും നേര്‍ച്ചക്കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനുമായി ആയിരങ്ങള്‍ മാഞ്ചസ്റ്ററിലെത്തിച്ചേരുന്ന സുദിനം.മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയ വിശ്വാസ സമൂഹത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.മാഞ്ചസ്റ്ററിലെ മലയാളി ഭവനങ്ങള്‍ എല്ലാം അതിഥികളാല്‍ നിറഞ്ഞു കഴിഞ്ഞു.യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ ഉത്സവത്തിന് തുടക്കം കുറിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.രാവിലെ 10 ന് തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ.സജി മലയില്‍പുത്തന്‍പുര കൊടിയേറ്റ് നിര്‍വഹിക്കും.10.30ന് അഭിവന്ദ്യ പിതാക്കന്‍മാരേയും വൈദീകരേയും സ്വീകരിച്ച് ആനയിക്കുന്നതോടെ ആഘോഷപൂര്‍വ്വമായ പൊന്തിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.ദിവ്യബലി മദ്ധ്യ ബിഷപ്പ് മാര്‍ക്ക് ഡേവിഡ് തിരുന്നാള്‍ സന്ദേശം നല്‍കും.ബിഷപ്പ് ഗ്രേഷ്യസ് മുണ്ടാടന്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും.തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണവും ഊട്ടു നേര്‍ച്ചയും നടക്കും.തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫണ്‍ ഫെയറിന് തുടക്കമാകും.വൈകുന്നേരം മൂന്നു മുതല്‍ ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ സെന്‍ മേരിസ് സണ്‍ഡേ സ്‌കൂളിന്റെ സംയുക്ത ആഭിമുഖ്യത്തിലുള്ള കലാസന്ധ്യയ്ക്ക് തുടക്കമാകും.


ഇന്നലെ രാത്രി ഏറെ വൈകിയും അവസാന വട്ട മിനുക്ക് പണികള്‍ നടന്നു.സെന്റ് ആന്റണീസ് ദേവാലയവും പരിസരങ്ങളും കൊടിതോരണങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നു.തിരുന്നാള്‍ കമ്മറ്റി ഇന്ന് രാവിലേയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ഫാ സജി മലയില്‍ പുത്തന്‍ പുരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്വാഗതം ചെയ്യുന്നു

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് എവിടെ 

തിരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യം സൗജന്യമായി ലഭിക്കും.സെന്റ് ആന്റണീസ് ദേവലയത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് .ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ് കോഡില്‍ െ്രെഡവ് ചെയ്ത് എത്തി വോളണ്ടിയേഴ്‌സിന്റേയും സെക്യൂരിറ്റിയുടേയും നിര്‍ദ്ദേശാനുസരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ് .പള്ളി പരിസരത്തെ റോഡുകളിലും പ്രദക്ഷിണം കടന്നു പോകേണ്ട വഴികളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

പാര്‍ക്കിങ്ങ് സ്ഥലത്തിന്റെ വിലാസം

സെന്റ് ആന്റണീസ് സ്‌കൂള്‍

Dunkery road

Wythenshawe

Manchester

M220NT

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.