CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 24 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ദുക്‌റാന തിരുനാള്‍ കേരള ക്രൈസ്തവരുടെ വിശ്വാസ പ്രഘോഷണമായി ; അഞ്ഞൂറോളം ചിത്രങ്ങള്‍ കാണാം

ഇന്നലെ ബ്രസ്‌റ്റോള്‍ ഒരു കൊച്ചു കേരളമായിരുന്നു... സെന്റ് തേരാസാസ് ചര്‍ച്ച് നാട്ടിലെ ഒരു ഫെറോനാ പള്ളിയും....

കേരള ക്രൈസ്തവരുടെ പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന്റെ പ്രധാന ദിവസമായിരുന്നു ഇന്നലെ.പ്രസന്നമായ കാലാവസ്ഥയില്‍ മുണ്ടും സാരിയുമെല്ലാം ധരിച്ച് തനി നാടന്‍ മലയാളികളായാണ് അധികം പേരും തിരുനാളില്‍ പങ്കെടുത്തത്.മുത്തുക്കുടയും കൊടി തോരണങ്ങളും കൊണ്ടലങ്കരിച്ച   . ഫില്‍ട്ടണിലെ സെന്റ് തേരസാസ് ചര്‍ച്ചിന്റെ അള്‍ത്താര സുഗന്ധമേറിയ പുഷ്പങ്ങളാല്‍ അലങ്കൃതമായിരുന്നു.ഉച്ചയ്ക്ക് ഒരു മണിക്കാരംഭിച്ച് തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ശേഷം വിശുദ്ധ തോമാസ്ലീഹായുടെ നൊവേനയും ലദീഞ്ഞും നടന്നു.അള്‍ത്താര ശ്രൂശ്രൂഷകരുടേയും ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടേയും കമ്മറ്റി അംഗങ്ങളുടേയും അകമ്പടിയോടെ കാര്‍മ്മീകരെ അള്‍ത്താരയിലേക്ക് ആനയിച്ചു.തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്‌ലീനായ ഫാ ജോസ് തയ്യിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷകരമായ പാട്ടുകുര്‍ബ്ബാന. സെന്റ് തേരസാസ് പള്ളി വികാരി ഫാ.ടോം ഫിനഗണ്‍,ഫാ സിറിള്‍ ഇടമന,ഫാ സജി നീണ്ടൂര്‍ ഫാ.ജോയ് വയലില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഫാ സിറിള്‍ ഇടമന തിരുനാള്‍ സന്ദേശം നല്‍കി.


വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുസ്വരൂപങ്ങലും മുത്തുകുടകളും കൊടിത്തോരണങ്ങളും ഏന്തി നടന്ന പ്രദക്ഷിണം നയനാനന്ദകരമായിരുന്നു.പ്രദക്ഷിണത്തിന് ശേഷം അമ്പ് എഴുന്നള്ളിക്കാനും നേര്‍ച്ചക്കാഴ്ചകള്‍ സമര്‍പ്പിക്കാനും അവസരമൊരുക്കിയിരുന്നു.

തിരുന്നാളാഘോഷങ്ങള്‍ക്ക് ശേഷം വൈകീട്ട് അഞ്ചരയോടെ സെന്റ് തോമസ്  സീറോ  മലബാര്‍ ചര്‍ച്ചിന്റെ വേദപാഠ ക്ലാസുകളുടെ വാര്‍ഷിക ആഘോഷങ്ങള്‍ സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ ആരംഭിച്ചു.10ാം ാസ് വരെയുള്ള 330ലധികം കുട്ടികള്‍ മാസത്തില്‍ 3 ഞായറാഴ്ച വേദപാഠം പഠിക്കുന്ന യുകെയിലെ ഏറ്റവും വലിയ ഓര്‍ഗനൈസ്ഡായ   സണ്‍ഡേ സ്‌കൂളാണ് ബ്രിസ്‌റ്റോള്‍ STSMCCയുടേത്.ആഘോഷ പരിപാടികൾ ക്ലിഫ്ടൻ രൂപതാ വികാരി ജനറാള്‍ കാനന്‍ വില്യം സ്ലാട്ടറി ഉത്ഘാടനം ചെയ്തു.STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഫാ ജോസ് തയ്യില്‍,ഫാ സിറിള്‍ ഇടമന ,സിസ്റ്റര്‍ ലീന മേരി,ബോബന്‍ ജോസഫ്,ജോണ്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ട്രസ്റ്റിയും അഡ്മിനിസ്‌ട്രേറ്ററുമായ സിജി വാദ്ധ്യാനത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വേദപാഠം ഹെഡ്മിസ്ട്രസ് തെരേസാ മാത്യു സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലിസ സെബാസ്റ്റിയന്‍ നന്ദിയും രേഖപ്പെടുത്തി.വേദപാഠം ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.വേദപാഠം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.ഡീക്കൻ  ജോസഫ് ഫിലിപ്പ്,അസി ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പ്,അസിസ്റ്റന്റ് ട്രസ്റ്റിമായ ജിജി ലൂക്കോസ്,ബോബി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.



 

 

അഞ്ഞൂറോളം ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.