CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 33 Seconds Ago
Breaking Now

നോര്‍വിച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍19 ന് ; അറയ്ക്കല്‍ പിതാവും, ബിഷപ്പ് അലന്‍ ഹോപ്പ്‌സും കാര്‍മ്മികരാവും.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ  നോര്‍വിച്ചില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 19 നു ശനിയാഴ്ച നോര്‍വിച്ചില്‍ അതി വിപുലമായി ആഘോഷിക്കുന്നു.ഇആഇക ലെയിറ്റി കമ്മീഷന്‍ ചെയര്‍മാനും,കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷനും ആയ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും, ഈസ്റ്റ് ആംഗ്ലിയായുടെ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് അലന്‍ ഹോപ്‌സ് പിതാവും വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് കാര്‍മ്മികത്വം വഹിക്കും.

 

ജൂലൈ 19 നു ശനിയാഴ്ച ഉച്ചക്ക് 2:00 മണിക്ക് നോര്‍വിച്ചിലെ ഹോളി അപ്പൊസ്റ്റല്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി ആരംഭിക്കും. ഈസ്റ്റ് ആംഗ്ലിയായുടെ സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ സഹകാര്‍മ്മീകത്വം വഹിക്കും.ലദീഞ്ഞ്,പ്രദക്ഷിണം, വി.അല്‍ഫോന്‍സാമ്മയുടെ നൊവേന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക്  ശേഷം നേര്‍ച്ച വിതരണവും നടത്തുന്നതാണ്.

 

വൈകുന്നേരം 5:00 മണിക്ക്  നോര്‍വിച്ച് അക്കാദമി ഹാളില്‍ ചേരുന്ന പൊതു യോഗത്തില്‍  മാര്‍.മാത്യു അറയ്ക്കല്‍ പിതാവിനും, ബിഷപ്പ് അലന്‍ ഹോപ്‌സിനും, തിരുന്നാളില്‍ പങ്കു ചേരുവാന്‍ എത്തുന്ന സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വീ.സീ.സെബാസ്റ്റ്യനും ഉജ്ജ്വല സ്വീകരണം അരുളും.തുടര്‍ന്ന് ആരംഭിക്കുന്ന കലാസന്ധ്യയില്‍ വൈവിദ്ധ്യമാര്‍ന്ന മികവുറ്റ കലാ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും തിരുന്നാള്‍ കമ്മിറ്റി  ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയില്‍ രോഗ ശാന്തികളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ആത്മീയമായ ഒരുക്കത്തോടെ വന്ന്  ഭക്തിപൂര്‍വ്വം തിരുന്നാള്‍ ശുശ്രുഷയില്‍ പങ്കു ചേരുവാന്‍ മാത്യു അച്ചന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

 

ഹോളി അപ്പൊസ്റ്റല്‍സ് കാത്തലിക്ക് ചര്‍ച്ച്, വെസ്റ്റ് ഈര്‍തം, 

നോര്‍വിച്ച്,  എന്‍ആര്‍5 2എഡി   

നോര്‍വിച്ച് അക്കാദമി ഹാള്‍, 299 ബ്ലൂ ബെല്‍ റോഡ്, എന്‍ആര്‍4 7എല്‍പി 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ മാത്യു ജോര്‍ജ്ജ് 07939920844  




കൂടുതല്‍വാര്‍ത്തകള്‍.