CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 36 Seconds Ago
Breaking Now

യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ലിവര്‍പൂളില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ ആറാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 20, 21  (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍  വച്ചു നടത്തപ്പെടുന്നു. ലിവര്‍പൂളില്‍  വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്താപിതമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഥിധേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ. യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനിയും,  ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.

രസ്ഥു ദിവസം നീസ്ഥു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

പബ്ലിസിറ്റിയുടെ ചുമതല റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പല.ിന്റെ നേതൃത്തത്തില്‍ ശ്രി. ആശിഷ് പീറ്ററും, ശ്രി. അജയ് മാത്തനും, റിസപ്ഷന്‍ കമ്മറ്റിയുടെ ചുമതല, ശ്രി. സാബു കുര്യനും,  ശ്രി. തോമസ് മാത്യുവും  നിര്‍വഹിക്കുന്നു

രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ ചുമതല റവ.ഫാ. രാജു ചെറുവിള്ളിയുടെ നേതൃത്തത്തില്‍ ശ്രി. ഫെന്നി എബ്രഹാം, ശ്രി. സാജു, ശ്രി. ബെന്നി ജോസഫ് തുടങ്ങിയവരു, ഫിനാന്‍സ് കമ്മറ്റി യു കെ മേഖലയുടെ ട്രഷറാര്‍ ശ്രി. ജേക്കബ് കോശിയും ഒപ്പം ശ്രി. ജോസ് മാത്യുവും പ്രവര്‍ത്തിക്കുനു

ഫുഡ് കമ്മറ്റികളുടെ ചുമതല ശ്രി. സാബു മാത്യു, ശ്രി, കുര്യാക്കോസ്  ഇ. ജെ, ശ്രി സണ്ണി വര്‍ഗ്ഗീസ്, ശ്രി. ഗീവര്‍ഗീസ് തുടങ്ങിയവരും താമസ സൗകര്യങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് ക്രമീകരണങ്ങള്‍ ശ്രി. ബിനു വര്‍ക്കി, ശ്രി. മാത്യു കുര്യാക്കോസ്, ശ്രി. സുരേഷ് കോ.ശിയും നിര്‍വഹിക്കുന്നു.

സ്ഥല സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ശ്രി. രാജു പൗലോസും, ശ്രീ. തൊമ്മച്ചന്‍ സ്‌കറിയയും വോളന്റിയര്‍ കമ്മറ്റികളുട ചുമതല ശ്രി. ജയിംസ് മാത്യു, കോശി പുന്നൂസ്, ഡോ. പി. പി. ജോര്‍ജ്ജ്, ദനേഷ് കുര്യാക്കോസും നിര്‍വഹിക്കുന്നു.

കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ റവ, ഫാ. ഡോ. ബിജി ചിറിത്തിലാട്ടിന്റെ നേത്രത്വത്തില്‍ ശ്രീമതി ജൂബി സുരേഷും ക്രമീകരിക്കുന്നു.

യു.കെ.യിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ പരിപാടികള്‍ റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പ്‌ല.ിന്റെ നേതൃത്തത്തില്‍ ശി. ജേക്കബ് കോശി, ശ്രീമതിമാരായ ബീനാ കുര്യാക്കോസ്, റെനി ജോസ് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു

യു.കെ യിലെ എല്ലാ യാക്കോബായ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ ശുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേസ്ഥതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു. രജിസ്റ്റ്രേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകകളുടെ സെക്രട്ടറിയേയോ കൗണ്‍സില്‍  മെമ്പെറുമായോ ബന്ധപ്പെടുക.

 




കൂടുതല്‍വാര്‍ത്തകള്‍.