ലിവര്‍പൂളില്‍ വര്‍ണ്ണാഭമായ സെന്റ് തോമസ് ഡേ ആഘോഷം നടന്നു.ഫസകെര്‍ലി ഹോളി നെയിം ചര്‍ച്ചില്‍ നടന്ന ആഘോഷം ഒരു നടന് അനുഭവം ആണ് മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയത് മുത്തുകുടകളും കൊടിത്തോരങ്ങളും കൊണ്ട് അലങ്കരിച്ച പ്രദിക്ഷിണം പള്ളിയുടെ അകത്ത് മനോഹരമായ ഗാനാലാപനത്തോടു കൂടി നടത്തിയപ്പോള്‍ നമ്മള് നാട്ടിലെ പള്ളിമുറ്റത്തു നില്ക്കുന്ന ഒരു അനുഭുതി ആണ് ലഭിച്ചത് പതിവിനു വിപരിതമായി നാട്ടില്‍ നിന്നും വന്ന ഒട്ടേറെ മാതാപിതാക്കളും പള്ളിയില്‍ കാണാന്‍ കഴിഞ്ഞു.ഫാദര്‍ ജോഷ് കുരിത്തടത്തിന്റെ പ്രസംഗംത്തില്‍ ഹിറ്റ്ലറുടെ പോളണ്ടിലെ ഔസ്വിച് കോണ്സെന്റ്ഷന് ക്യാമ്പില്‍ മറ്റൊരാളുടെ ജീവന് രക്ഷിക്കാന്‍ തന്റെ ജീവന് നല്കിയ ഫാദര്‍ മക്മില്ലോന് കോള്‍ബെ യുടെ ദൈവ വിശ്വാസം നമ്മള് മാതൃക ആക്കണം എന്ന് ഉപദേശിച്ചു.
നമ്മള് പിതുടര്‍ന്നു വന്ന നാടന്‍ ആചാരങ്ങള്‍ ആയ കഴുന്നെടുക്കള് മുതല്‍ എല്ലാം സഘാടകര്‍ ക്രമികരിച്ചിരുന്നു സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് സംമ്മാനങ്ങള്‍ ഫാദര്‍ ഫിലിപ്പ് കുഴിപറമ്പിലും ഫാദര്‍ ജോഷ് കുരിതടവും കൂടി നല്കി
സാരി ധരിച്ച സ്ത്രികളും മുണ്ടും ഷര്‍ട്ടും ധരിച്ച പുരുഷന്മാരും താങ്കളുടെ മലയാള തനിമ നിലനിര്‍ത്തി നാട്ടില്‍ നിന്നും മക്കളെ സാന്ദര്ശിക്കാന് വന്ന ജോഫി ജോസിന്റെ പിതാവ് റിട്ടേയെര്‍ഡ് കിടങ്ങൂര്‍ സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജോസ് കുര്യന് സാറിനോട് ഇവിടുത്തെ ആഘോഷങ്ങളെ പറ്റി ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇത്ര മനോഹരം ആയി നമ്മുടെ സംസ്കാരത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നത് ഒരു വലിയ ദൈവാനുഗ്രഹം ആണ് എന്ന് പറഞ്ഞു.ആഘോഷങ്ങള്‍ക്ക് ലിവര്‍പൂള്‍ കാത്തോലിക് കമ്മ്യൂണിറ്റി നേതൃത്വം കൊടുത്തു