CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Minutes 40 Seconds Ago
Breaking Now

യു കെ യിലെ നസ്രത്തിലേക്ക് മാതൃ ഭക്തരുടെ തീര്‍ത്ഥാടനം; വാല്‍ത്സിങ്ങാം മരിയഭക്തി പ്രഘോഷണ വേദിയാവും

പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭ നടത്തുന്ന എട്ടാമത് തീര്‍ത്ഥാടനം മാതൃ പ്രഘോഷണ വേദിയാവും.ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാര്‍ത്തനകള്‍ക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീര്‍ത്ഥ ജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രസിദ്ധമാണ്. തീര്‍ത്ഥാടകരുടെ വന്‍ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വര്‍ഷങ്ങളായി വാല്‍ഷിങ്ങാമില്‍ നടക്കുന്നത്. 

 

വന്‍ ജനാവലി പങ്കു ചേരുന്ന  തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്തിച്ചു.വോളണ്ടിയേഴ്‌സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ബാധ്യസ്ഥാരാണ്. 

 

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയോത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തീര്‍ത്ഥാടനത്തിനു  നേതൃത്വം നല്കുന്ന ഈസ്റ്റ് ആംഗ്ലിയാ ചാപ്ലിന്‍ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലും ആതിതേയരായ ഗോള്‍സ്റ്റന്‍  ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയും  അറിയിച്ചു.തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ തയ്യാറാക്കിക്കഴിഞ്ഞതായി ഗോള്‍സ്റ്റന്‍  ക്രിസ്ത്യന്‍ കമ്മ്യുനിട്ടി അറിയിച്ചു. 

 

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന െ്രെഫഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ,കാര് പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു കൊണ്ട് പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.അനൗന്‍സിയെഷന്‍ ചാപ്പലിലേക്ക്   ഉള്ള വാഹന ഗതാഗതം11:30 ഓടെ നിരോധിക്കും.  

 

മരിയ പുണ്യ ഗീതങ്ങള്‍ ആലപിച്ചും, പരിശുദ്ധ ജപമാല സമര്‍പ്പിച്ചും, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം യാചിച്ചും ഭയ ഭക്തി ബഹുമാനത്തോടെ തീര്‍ത്ഥാടകര്‍ നടന്നു നീങ്ങേണ്ടാതാണ്. രണ്ടു ലൈനായി നടന്നു നീങ്ങണമെന്നും,അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്തനയുണ്ട്.മുത്തുക്കുടകള്‍ ഉള്ളവര്‍ എല്ലാം അത് കൊണ്ടുവന്നാല്‍ തീര്‍ത്ഥാടനം കൂടുതല്‍ വര്‍ന്നാഭമാക്കാവുന്നതാണ്.

 

തുടര്‍ന്ന് ഭക്ഷണം കഴിക്കുവാനുള്ള ഇടവേള ഉണ്ടായിരിക്കും.സ്വാദിഷ്ടമായ ചൂടന്‍ ഭക്ഷണങ്ങള്‍ ചാപ്പല്‍ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ് സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

 

ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍)   തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, സ്വിണ്ടന്‍ ടീം നയിക്കുന്ന  വാദ്യ മേളങ്ങളുടെയും വര്‍ണ്ണാഭമായ  അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.  

 

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടികളെ അടിമ വെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വോലണ്ടിയെഴ്‌സില്‍ നിന്നും അതിനായുള്ള കൂപ്പണ്‍ വാങ്ങിയ ശേഷംഅടിമ വെക്കുവാന്‍ ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

 

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ  തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍  അറക്കല്‍ പിതാവ് മുഖ്യ കാര്മ്മികത്വം വഹിക്കും. അലന്‍ ഹോപ്‌സ് പിതാവും, തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യും. അറയ്ക്കല്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതുമാണ്. 

 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്താടനത്തിലേക്ക് സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിതെയരായ  ഗോള്സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുനിട്ടിക്കുവേണ്ടി   മാത്യു അച്ചന്‍ അറിയിച്ചു.തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുന്നവര്‍ ഈ ദൗത്യം അനുഗ്രഹ പൂരിതമാകുവാന്‍ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാന്‍ മാത്യു അച്ചന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.  

 

ഫാ മാത്യു ജോര്‍ജ്ജ് : 07939920844

ജോസ് : 07848886491 

 

െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)  

സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)




കൂടുതല്‍വാര്‍ത്തകള്‍.