CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 8 Seconds Ago
Breaking Now

രണ്ടു വൃക്കകളും ഹൃദയ വാല്‍വുകളും നിശ്ചലമായ സജി ജീവിക്കാന്‍ കരുണ തേടുന്നു

കണ്ണൂര്‍ ജില്ലയില്‍ പേരവൂരിനടുത്തു  മടപ്രച്ചാല്‍ എന്ന പ്രദേശത്ത് ഭാര്യയും  രണ്ടു പെണ്‍മക്കളുമായി  താമസിക്കുന്ന  നിര്‍ധനനായ  സജിയെ  ഇവിടെ  എത്തിച്ചത് താങ്ങാനാവാത്ത ജീവിത ദുരിതങ്ങളാണ് .മലമുകളിലുണ്ടായിരുന്ന സ്വന്തം കൃഷിഭൂമിയില്‍ അധ്വാനിച്ചു കുടുംബം പുലര്‍ത്തിയിരുന്ന സജിയുടെ ജീവിത സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞത്  ആകസ്മീകമായ  വന്ന ഒരു വയറു വേദനയാണ്. വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും   നിരവധി ചികിത്സകള്‍ക്ക് വിധയനാകുകയും ചെയ്‌തെങ്കിലും വയറു വേദനയ്ക്ക് ശമനം കണ്ടെത്താനായില്ല .തുടര്‍ന്ന് മണിപ്പാല്‍ മെഡിക്കല്‍കോളേജില്‍  നടത്തിയ  പരിശോധനകളിലാണ് അറിയാന്‍ കഴിഞ്ഞത് സജിയുടെ രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുകയാണെന്ന്.

 വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം വൃക്ക മാറ്റിവയ്ക്കുക മാത്രമേ സജിക്ക് ജീവന്‍ നിലനിര്‍ത്താന്‍ മാര്‍ഗമുണ്ടയിരുന്നുള്ളൂ .അമ്മയുടെ വൃക്ക യോജിക്കുമായിരുന്നെങ്കിലും ശസ്ത്രക്രീയ നടത്തുവാന്‍ ആവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമായിരുന്നു . സജിയുടെയും കുടുംബത്തിന്റെയും നിത്യവൃത്തി നടത്തിയിരുന്ന കൃഷിഭൂമിയും കിടപ്പാടവും വില്‍ക്കുക അല്ലാതെ വേറെ മാര്‍ഗമുണ്ടയിരുന്നില്ല .സര്‍വ സ്വത്തുക്കളും നഷ്ടമായ സജി നാട്ടുകാരുടെ സഹായത്തോടെയാണ് 2006ല്‍ശഷ്ട്രക്രീയക്ക് വിധേയനായത് .ചികില്‍സസ്വാകര്യര്‍ത്ഥം   നാട്ടുകാരുടെ സഹായത്തോടെ സജി താമസം മാറുകയായിരുന്നു . മടപ്രചാലിലെ നല്ലവരായ നാട്ടുകാര്‍ സജിക്ക് കഠിനാദ്ധ്വാനം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് ചെറിയ ഒരു പെട്ടിക്കട നല്‍കി സഹായിച്ചു.

 വിധി സജിക്ക് വീണ്ടും ദുഷ്‌കര പരിക്ഷണങ്ങള്‍ നല്‍കികൊണ്ടിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് അറിയാന്‍ കഴിഞ്ഞത് അമ്മ കനിഞ്ഞുനല്കിയ വൃക്കയും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് .അതോടൊപ്പം ഹൃദയത്തിന്റെ ഒരു ധമനിയും തകരറിലായിരിക്കുന്നു എന്ന് .

വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍  ഹൃദയ ധമനിയുടെ ശസ്ത്രക്രീയ വിജയകരമാകുമോ എന്ന് ഡോക്ടര്‍മാരും സംശയത്തിലാണ് . ഒരു ചില്ലിക്കാശുപോലും കൈയ്യില്‍ ഇല്ലാത്ത സജി ചികില്‍സ തന്നെ വേണ്ടെന്നുവച്ചഅവസ്ഥയിലാണ്.

 സജിയുടെ അവസ്ഥ അറിഞ്ഞ ഒരു യു കെ മലയാളി വോകിംഗ് കരുണ്യയുമായി ബന്ധപ്പെടുകയായിരുന്നു. സജിയുടെ അവസ്ഥ മനസിലാക്കിയ വോകിംഗ് കാരുണ്യ ജൂലൈ മാസത്തെ സഹായം സജിക്ക് നല്കാന്‍ തീരുമാനിക്കുകയായിരുന്നു . സജിയുടെ ദിനംപ്രതിയുള്ള  ചികിത്സകല്‍ക്കെങ്കിലും നമ്മുടെ ചെറിയ സഹായം ഉപഹാരപ്പെട്ടാല്‍ അത് വലിയ  ഒരു പുണ്ണ്യ പ്രവര്ത്തിയായിരിക്കും. സജിയെയും   കുടുംബത്തെയും സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 28ന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കോണ്ടില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം  നിക്ഷേപിക്കുക.

Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

 




കൂടുതല്‍വാര്‍ത്തകള്‍.