CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 36 Seconds Ago
Breaking Now

ഡബ്‌ളിനിൽ സീറോ മലബാര്‍ ചർച്ചിന്റെ കുടുംബ സംഗമം ഓഗസ്റ്റ് 2ന്

ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് അണിയിച്ചൊരുക്കുന്ന കുടുംബ സംഗമം 2014 ഓഗസ്റ്റ് 2 ശനിയാഴ്ച ലൂക്കന്‍ യൂത്ത് സെന്ററില്‍ വെച്ച് നടത്തുന്നു.എല്ലാ മാസ്സ് സെന്ററുകളേയും ഉള്‍പ്പെടുത്തുന്ന ഈ സംഗമം സുഹൃത്ത് ബന്ധങ്ങള്‍ പുതുക്കാനും കൂട്ടായ്മയുടെ സന്തോഷം പങ്കുവയ്ക്കാനുമുള്ള വേദിയായി മാറും.ഏവര്‍ക്കും പങ്കെടുക്കാവുന്ന കായിക വിനോദങ്ങളും പരിപാടിയുടെ പ്രത്യേകതയാണ് .മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട് .വൈകീട്ട് 6ന് ഡബ്‌ളിന്‍ ഹോളി ഹാര്‍പ്പ്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെ പരിപാടികള്‍ അവസാനിക്കും.ഏവരേയും കുടുംബ സംഗമത്തിൽ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി സീറോ മലബാർ ചാപ്ലിൻമാരായ ഫാ.ജോസ് ഭരണിക്കുളങ്ങരയും, ഫാ.മനോജ്‌ പൊൻകാട്ടിലും അറിയിച്ചു.   




കൂടുതല്‍വാര്‍ത്തകള്‍.