CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 37 Seconds Ago
Breaking Now

ആളും അരങ്ങും ഒരുങ്ങി, സൂപ്പര്‍ ഡാന്‌സനര്‍ മത്സരത്തില്‍ നൂപുരധ്വനികളുയരാന്‍ മണിക്കൂറുകള്‍ മാത്രം

സെമിക്ലാസ്സിക്കല്‍ നൃത്തത്തിനും, സിനിമാറ്റിക് ഡാന്‍സിനും മാത്രമായി യുക്മ ഒരുക്കുന്ന 'സൂപ്പര്‍ ഡാന്‍സര്‍ 2014'ന് തിരശ്ശീലയുയരാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം. ഇത്തരത്തില്‍ യു.കെയില്‍ നടക്കുന്ന ആദ്യ മത്സരമെന്ന നിലയില്‍ കലാപ്രേമികള്‍ ഉറ്റു നോക്കുന്ന ഈ പ്രോഗ്രാമിനെ കുറിച്ച് ഇപ്പോഴും നിരവധി അന്വേഷണങ്ങളാണ് സംഘാടകരെ തേടിയെത്തുന്നത്. യുക്മയില്‍ അംഗത്വമുള്ള അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ട് പോലും നൂറു കണക്കിന് മത്സരാര്‍ത്ഥികള്‍ ആണ് ഇത് വരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

          ജൂലായ് 19ന് കെറ്ററിംഗിലെ കെ ജി എച് സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ചാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ നടക്കുക. ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണലും ആണ് മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന നൃത്തകലാപ്രതിഭകള്‍, യുക്മ നാട്യരത്‌ന പട്ടത്തിനായി മാറ്റുരക്കുന്ന ഈ കലാവിരുന്നിന് ആതിഥ്യം നല്‍കുന്നത് കെറ്ററിംഗ് മലയാളി അസോസിയേഷനാണ്. 100ല്‍ അധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിന് കാണികളും മല്‍സരാര്‍ത്ഥികളുടെ പ്രോല്‍സാഹകരുമായി എത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. നിരവധി കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം വേദിയോട് അടുത്ത് കുറവായതിനാല്‍ ഫ്രീ പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. ദൂരെ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും മിതമായ വിലക്ക് ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകളും ഇവിടെ ഉണ്ടായിരിക്കും. ആവശ്യത്തിന് ഗ്രീന്‍ റൂം സൗകര്യവും ലഭ്യമാണ്.

 

സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളില്‍ സെമിക്ലാസിക്കല്‍ സിംഗിള്‍സ്, സിനിമാറ്റിക് സിംഗിള്‍സ്, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളില്‍ മാത്രമേ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014ല്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ. വിജയികള്‍ക്ക് യുക്മ നാട്യരത്‌ന അവാര്‍ഡുകളും, ക്യാഷ് അവാര്‍ഡുകളും സമ്മാനമായി നല്‍കുന്നു. ഇതിനോടകം സെമിക്ലാസിക്കല്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും മുപ്പതിലധികം വീതം ടീമുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സിനിമാറ്റിക് ഗ്രൂപ്പ് വിഭാഗത്തില്‍ പത്തില്‍ കൂടുതല്‍ മത്സരങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള ചെസ്റ്റ് നമ്പരുകള്‍ ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ കൌണ്ടറില്‍ നിന്നും ലഭ്യമാക്കുന്നതായിരിക്കും. മത്സരങ്ങള്‍ കൃത്യം പത്ത് മണിക്ക് ആരംഭിക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍ കൌണ്ടര്‍ ഒന്‍പത് നാല്‍പ്പത്തിയന്ചിനു ക്ലോസ് ചെയ്യുന്നതായിരിക്കും. സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം.മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതായിരിക്കും. പ്രായം തെളിയിക്കുന്ന രേഖകള്‍ ഒറിജിനല്‍ തന്നെ ആയിരിക്കണം എന്നും മത്സര നടത്തിപ്പിലോ, വിധിനിര്‍ണ്ണയത്തിലോ പരാതിയുണ്ടായാല്‍ യുക്മ വൈസ് പ്രസിഡന്ടുമാരായ ബീന സെന്‍സ്, ഷാജി തോമസ്, യുക്മ സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവരടങ്ങുന്ന അപ്പീല്‍ കമ്മറ്റിക്ക്  രേഖാമൂലം നല്‍കാവുന്നതാണ്.

 

യുകെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയില്‍ നൂറോളം  അംഗ സംഘടനകളാണ് ഇപ്പോള്‍ ഉള്ളത്. യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ 2014 പ്രോഗ്രാം സ്‌പോണ്‌സര്‍ ചെയ്യുന്നത് ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ്. യുകെയിലെ ഓവര്‍സീസ് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖരായ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ യുക്മ യുടെ പല പ്രോഗ്രാമുകള്‍ക്കും സ്‌പോണ്‌സര്‍ ആയി യുക്മയോട് അനുഭാവം പുലര്‍ത്തിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് യുക്മയുടെ ഒരു പ്രോഗ്രാമിന്റെ മെഗാസ്‌പോന്‌സരായി  വരുന്നത്. സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ശേഷം സമ്മാനദാനചടങ്ങുകള്‍ക്ക് മുന്‍പായി ഇതേ വേദിയില്‍ വച്ച് ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. യു.കെ മലയാളികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുതകുന്ന നിരവധി പ്രോഗ്രാമുകളുമായി മുന്നേറുന്ന യുക്മയ്ക്ക് മറ്റൊരു പൊന്‍തൂവലായി സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം മാറുമെന്നത് ഉറപ്പായിക്കഴിഞ്ഞു. യുക്മയുടെ നൂറിലധികം വരുന്ന അംഗ അസോസിയേഷനുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ ആണ് ഇത് വരെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുക്മ വൈസ് പ്രസിഡന്റ് ഷാജി തോമസ് ചെയര്‍മനായും, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് റോയ് ഫ്രാന്‍സിസ് ജനറല്‍ കണ്‍വീനറായും ഉള്ള വിപുലമായ കമ്മറ്റിയാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. യുക്മ സംസ്‌കാരികവേദി കണ്‍വീനര്‍ ജോയ് അഗസ്തി, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മെന്റെക്‌സ് ജോസഫ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായും ഉള്ള കമ്മറ്റിയിലെ മറ്റംഗങ്ങള്‍ സുനില്‍ രാജന്‍, ദേവലാല്‍ സഹദേവന്‍, റോജിമോന്‍ വര്‍ഗീസ് , കുഞ്ഞുമോന്‍ ജോബ്, ടോസി തോമസ് , തങ്കച്ചന്‍ ജോര്‍ജ് , തോമസ് മാറാട്ടുകളം, ദിലീപ് മാത്യു, ആന്‍സി ജോയി, ആശ മാത്യു, ടോം ജോസഫ്, അജയ് പെരുമ്പാലത്ത്, ജയകുമാര്‍ നായര്‍, ബിനു മാത്യു, സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍, ബൈജു തോമസ്, സുജു ജോസഫ്, മനോജ്കുമാര്‍ പിള്ള, ബിന്‍സി ജോസ്  എന്നിവരാണ്. യു.കെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി  പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

 

KGH Hospital Social Club,

Rothwell Road,

Kettering NN16 8UZ

 

 




കൂടുതല്‍വാര്‍ത്തകള്‍.