CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 36 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി ത്രിദിന ഉപവാസം

യുകെയിലെ മലയാളി സമൂഹത്തിനായി തുടക്കമിട്ട് ഇന്ന് വിവിധ ഭാഷക്കാരുടെ വിശ്വാസ ജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന ഓഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി പ്രത്യേക ത്രിദിന ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നു.അടുത്തമാസം നാല്,അഞ്ച്,ആറ് തിയതികളില്‍ ബര്‍മ്മിങ്ഹാമിലെ ബാല്‍സാല്‍ കോമണിനടുത്തുന്ന വാഴ്ത്തപ്പെട്ട റോബര്‍ട്ട് ഗിസോള്‍ഡ് കാത്തോലിക്കാ ദേവാലയത്തിലാണ് ഉപവാസ യജ്ഞം നടത്തപ്പെടുന്നത് .

അനന്തമായ ദൈവീക കൃപകള്‍ വര്‍ഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ വിശ്വാസ ജിവിതത്തിലധിഷ്ഠിതമായ ഉത്തമ കുടുംബ ജീവിതം കെട്ടിപ്പെടുത്താന്‍ രോഗ സൗഖ്യങ്ങളും മക്കളില്ലാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യങ്ങളും മദ്യപാന വിമുക്തിയും എന്നിങ്ങനെ നിരവധിയായ ദൈവാനുഭവമാണ് അനേകര്‍ക്ക് സാധ്യമായത് .

ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പ്രധാന ഹാളില്‍ മലയാളത്തിലായിരിക്കും വചനപ്രഘോഷണം നടത്തപ്പെടുക.വിവിധ ഭാഷാ ദേശക്കാര്‍ക്ക് ഒരുമിച്ച് ബലിയര്‍പ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാറ്റിന്‍ ആരാധന ക്രമിത്തിലായിരിക്കും ദിവ്യബലി.

 

പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിച്ച് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ബഥേല്‍ സെന്ററിലേക്ക് എത്തപ്പെടുന്ന ഓരോ വ്യക്തികള്‍ക്കും കൃപകളും അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെടുന്നതിനുവേണ്ടിയാണ് സമ്പൂര്‍ണ്ണ ത്രിദിന ഉപവാസ യജ്ഞം നടത്തപ്പെടുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.