CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 53 Seconds Ago
Breaking Now

വടംവലിയും തിരുവാതിരയും പുലികളിയുമായി എംഎംസിയുടെ ഓണാഘോഷം ഓഗസ്ത് 30ന്

വടംവലിയും തിരുവാതിരയും പുലികളിയുമായി എംഎംസിയുടെ ഓണാഘോഷം ഓഗസ്ത് 30ന് നടക്കും.കിബര്‍ലിയിലെ മെതോഡിസ്്റ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതല്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമൊരുക്കുന്നതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും.കേരള നാടിന്റെ മധുരിക്കും ഓര്‍മ്മകളുണര്‍ത്തി വാശിയേറിയ വടംവലി മത്സരമുള്‍പ്പെടെ ഒട്ടേറെ മത്സരങ്ങള്‍ നടക്കും.

വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് പൊതു സമ്മേളനത്തിനും കലാപരിപാടികള്‍ക്കും തുടക്കമാകും.അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റിയന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കും.തുടര്‍ന്ന് കലാപരിപാടികള്ക്ക് തുടക്കമാകും.തിരുവാതിരയും മാര്‍ഗ്ഗം കളിയും ഉള്‍പ്പെടെയുള്ള ഒട്ടേറെ കലാപരിപാടികള്‍ വേദിയില്‍ തിമിര്‍ക്കുമ്പോള്‍ കാണികള്‍ക്ക് നിറവിരുന്നായി തീരും.ഓണാഘോഷ വേളയില്‍ ഇനിയും പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളുമായോ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായോ ബന്ധപ്പെടണം.ഓണാഘോഷ പരിപാടിയിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്‌സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി അസോസിയേഷന്‍ വൈസ് പ്രസിഡന്റും പആര്‍ഒയുമായ ബെന്നിച്ചന്‍ മാത്യു സ്വാഗതം ചെയ്യുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.