CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 35 Seconds Ago
Breaking Now

എസ്എന്‍ഡിപി സൗത്താംപ്റ്റണ്‍ കുടുംബ യൂണിറ്റ് ഉത്ഘാടനം ആഗസ്ത് 2ന്

ഇംഗ്ലണ്ടിലെ എല്ലാ ശ്രീനാരായണീയരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെ ശാഖായോഗം 6170 സൗത്താംപ്റ്റണില്‍ പുതിയ കുടുംബ യൂണിറ്റ് രൂപീകരിക്കുന്നു.ശാഖ മാനേജിങ്ങ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആഗസ്ത് 2ാം തിയതി അഞ്ചു മണിക്ക് സമ്മേളനം നടക്കുന്നു.

 

ഉദ്ഘാടന സമ്മേളനത്തില്‍ എസ്എന്‍ഡിപി യുകെ ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശനും പ്രസിഡന്റ് സുജിത് ഉദയനും പങ്കെടുക്കും.സൗമ്യ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സുധാകരന്‍ പാല മുഖ്യ പ്രഭാഷണം നടത്തും.ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങളും ദര്‍ശനങ്ങളും അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ഈ ഗുരുദേവ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എല്ലാ ശ്രീനാരായണീയ ഭക്തരേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

1903ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം എന്ന പേരില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എസ്എന്‍ഡിപി യോഗം ഇന്നും ജനാധിപത്യ രീതിയില്‍ മാതൃകാപരമായ കരുത്തുറ്റ പ്രവര്‍ത്തനമാണ് നടത്തിവരുന്നത് .ഈ മാതൃക പിന്തുടര്‍ന്ന് കൊണ്ട് യോഗത്തിന്റെ നിര്‍ദ്ദേശവും നിയമാവലിയും അനുസരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യുകെ ശാഖാ യോഗം 6170ന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ശ്രീനാരായണ ഭക്തരില്‍ വലിയ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു.

സ്ഥലം

55 KINSON AVENUE

POOLE

BH15 3PH

 

ബന്ധപ്പെടേണ്ട നമ്പര്‍ ; സൗമ്യ ഉല്ലാസ് -0783 298 6856




കൂടുതല്‍വാര്‍ത്തകള്‍.