CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 16 Seconds Ago
Breaking Now

വചനാമൃതാല്‍ സമ്പുഷ്ടമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍

വചനാമൃതാല്‍ വിശ്വാസ ഹൃദയങ്ങളെ ധന്യമാക്കിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ മലയാളിയടക്കം വിവിധ ഭാഷാ ദേശക്കാരും ഏക മനസ്സോടെ ദൈവ സ്തുതികളാലപിച്ചപ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഭക്തിസാന്ദ്രമായി.ഫാ സോജി ഓലിക്കലും ഫാ ഡൊമിനിക് വള്ളവനാലും സംയുക്തമായി മലയാളത്തിലും ഇംഗ്ലീഷിലും നടത്തിയ വചനപ്രഘോഷണങ്ങള്‍ വിശ്വാസ ഹൃദയത്തിലേക്ക് പതിച്ചു.

തിന്മയുടെ ശക്തികളെ പുറത്താക്കുവാന്‍ വചനാഭിഷേകത്താല്‍ നിറയണമന്നും അഭിഷേകം വര്‍ധിക്കുമ്പോള്‍ സഹനവും വര്‍ദ്ധിക്കുമെന്നും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വചനത്താല്‍ നിറയണമെന്നും അദ്ഭുതങ്ങളും അടയാളങ്ങളും കാണാമെന്ന പ്രതീക്ഷയില്‍ വചന പ്രഘോഷണ കണ്‍വെന്‍ഷനുകളില്‍ സംബന്ധിക്കുന്നവര്‍ പ്രത്യാശയുടെ കിരണങ്ങളെ സ്വീകരിക്കുകയാണെന്നും വചനം കേട്ട് അതിനനുസൃതമായി ജീവിതം കെട്ടപ്പെടുത്തിയാല്‍ മാത്രമേ ദൈവീകാത്ഭുകങ്ങള്‍ സ്വജീവിതത്തില്‍ സാധ്യമാകൂവെന്നും യൂറോപ്പിലെങ്ങും വിശ്വാസ അഗ്നിജ്വലിപ്പിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ സഭയ്ക്ക് ലഭിച്ച ഭാഗ്യമാണെന്നും കാഞ്ഞിരപ്പള്ളി മറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ ഡൊമിനിക് വളവനാല്‍ പറഞ്ഞു.

വചനമനുസരിച്ച് ജീവിക്കണമെങ്കില്‍ എളിമയെന്ന പുണ്യം സ്വയത്തമാക്കണമെന്നും ദൈവ വചന ശക്തിയാല്‍ ദൈവരാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുമെന്നും ധിക്കാരത്തിന്റെ അരൂപിയെ നശിക്കുവാന്‍ വചനം ഭക്ഷിക്കണമെന്നും അര്‍ത്ഥ ശൂന്യമായ വാക്കുകളാല്‍ ദൈവീക കൃപകളെ നഷ്ടപ്പെടുത്തുകയാണെന്നും സഭയുടെ വളര്‍ച്ചയ്ക്ക് നിദാനമായ കൂട്ടായ പ്രവര്‍ത്തനം വഴി നവ ജീവിതം സാധ്യമാക്കുവാന്‍ ഓരോ വ്യക്തികളും പരിശ്രമിക്കണമെന്നും ഫാ സോജി ഓലിക്കല്‍ പറഞ്ഞു.

ദിവ്യബലിക്ക് ക്ലിഫ്ടണ്‍ രൂപതാ വൈദീകനായ ഫാ ബര്‍ണബാസ് കാര്‍മികത്വം വഹിച്ചു.കിഡ്‌സ് ഫോര്‍ കിങ്‌സത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം നടത്തി. അടുത്ത കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 13ന് നടത്തപ്പെടും.

 

ശ്രീ ജസ്റ്റിന്‍ എടുത്ത കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.