CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 53 Seconds Ago
Breaking Now

യുവജനധ്യാനം സമാപിച്ചു

യുവജനങ്ങള്‍ക്കായി ബെല്‍ഫാസ്റ്റ് St Pauls Pastoral cetnral ല്‍ വച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട ദ്വിദിന യുവജനധ്യാനം യുവസമൂഹത്തിന് നവോന്മേഷം പകര്‍ന്നു. Rev. Fr. George Augustine OSB നയിച്ച ധ്യാനത്തില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുമായി നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. Sri. Dellish Vattamattom  ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. C.L.C. (Christian Life Communtiy) യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ധ്യാനം പള്ളി വികാരി Very Rev. Fr. Tony Devlin ഉദ്ഘാടനം ചെയ്തു. ദൈവസ്‌നേഹം അനുഭവിച്ചറിയുവാനും, ആത്മാവില്‍ നിറഞ്ഞു സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും ഈ അവുധിക്കാല ധ്യാനം യുവജനങ്ങള്‍ക്ക് പ്രചോദനമായി. ധ്യാന വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സീറോ മലബാര്‍  സഭാ  അയര്‍ലണ്ട്  കോഡിനെറ്റര്‍ റെവ. ഡോകടര്‍ ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.