CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 27 Seconds Ago
Breaking Now

ഭൗതിക ലോകത്തില്‍ അല്മായര്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം ; മോണ്‍. ജോസഫ് മുണ്ടകത്തില്‍

ഭൗതിക ലോകത്തില്‍ അല്മായര്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്നും സഭയില്‍ വിശ്വാസം ജീവിക്കുന്നത് അല്മായരിലൂടെയാണെന്നും ജീവനുള്ള ദൈവത്തിലുള്ള വിശ്വാസം ജീവിതത്തില്‍ പ്രകാശനമാകണമെന്നും ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും  ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഉദ്‌ബോധിപ്പിച്ചു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന കത്തോലിക്ക അല്മായ നേതൃസമ്മേളനം ചങ്ങനാശേരി കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് പനക്കേഴം മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍ സന്ദേശം നല്‍കി. അതിരൂപത ജനറല്‍ സെക്രട്ടറി സൈബി അക്കര, സിബി മുക്കാടന്‍, തോമസുകുട്ടി മണക്കുന്നേല്‍, ജോസ് മുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു. ഇറാഖിലെ ക്രൈസ്തവര്‍ നേരിടുന്ന നിന്ദ്യവും നീചവുമായ ആക്രമണങ്ങളില്‍ സമ്മേളനം ഖേദം പ്രകടിപ്പിച്ചു. ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കണമെന്നും രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും കാര്‍ഷികവിളകളുടെ വിലയിടിവിന് പരിഹാരം കാണണമെന്നും കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പിലാക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രൊഫ.കെ.കെ.ജോണ്‍, ബാബു വള്ളപ്പുര, ജോസുകുട്ടി കുട്ടംപേരൂര്‍, ജെയിംസ് മുതിരപ്പറമ്പില്‍, ജോസഫ് ആന്റണി, മേരിക്കുട്ടി പാറക്കടവില്‍, ടോമി ഇളന്തോട്ടം, വി.എ.ജോബ്, ജോസ് ചുങ്കപ്പുര, ഡൊമിനിക് സാവിയോ, കെ.എസ്. ജോസഫ്, അഡ്വ.സിബി വെട്ടൂര്‍, ജസ്റ്റിന്‍ കണ്ടങ്കരി, ബേബി പാറക്കാടന്‍, ജോയി പാറപ്പുറത്ത്, സാജന്‍ കട്ടത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.