CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 39 Seconds Ago
Breaking Now

വിശ്വാസ വര്‍ധനവിന് നിദാനമാകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13ന്

 

ആത്മീയ ജീവിതത്തില്‍ വിശ്വാസ വര്‍ധനവിന് കാരണമാകുന്ന രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ അടുത്തമാസം 13ന് ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും.

മലയാളി സമൂഹത്തിനുവേണ്ടി ആരംഭിച്ചിട്ട് ഇന്ന് വിവിധ ഭാഷ ദേശ രാജ്യക്കാര്‍ ഒരുമിച്ച് ദൈവാരാധന നടത്തുന്ന യുകെയിലെ തീര്‍ത്ഥാടന കണ്‍വെന്‍ഷനാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ .പ്രതിമാസം രണ്ടായിരത്തിലധികം മുതിര്‍ന്നവര്‍ ഭാഷാ ദേശ വ്യത്യാസമില്ലാതെ ആരാധിക്കുനന യുകെയിലെ ഏക കത്തോലിക്കാ തീര്‍ത്ഥാടന വചനപ്രഘോഷണ വേദിയാണ് ബഥേല്‍ സെന്ററില്‍ നടത്തപ്പെടുന്നത് .

 

പ്രധാന ഹാളില്‍ മലയാളിലും അനുബന്ധഹാളില്‍ ഇംഗ്ലീഷിലുമാണ് വചനപ്രഘോഷണങ്ങള്‍ നടത്തപ്പെടുന്നത് .കുട്ടികള്‍ക്ക് വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം വചന പ്രഘോഷണങ്ങള്‍ നടത്തപ്പെടും.

 

ദൈവീക സ്‌നേഹത്തിന്റെ പ്രകടമായ അനുഭവങ്ങള്‍ക്ക് വേദിയാകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ആത്മീയ ജീവിതത്തിന് ഉപകാരപ്പെടുന്ന ''എല്‍ ഷെയ്ദാ'' ബുക്ക്സ്റ്റാളില്‍ നിന്നും പുസ്തകങ്ങള്‍ ലഭ്യമാണ് .ഫാ സോജി ഓലിക്കലും സിസ്റ്റര്‍ മാര്ഗ്ഗരീത്തായും യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലും വചനം പ്രഘോഷിക്കും

പോസ്റ്റ് കോഡ് B70 7JW

 

 




കൂടുതല്‍വാര്‍ത്തകള്‍.