CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 2 Seconds Ago
Breaking Now

മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് തിരുനാള്‍ 22ന്

യുകെയിലെ മലയാള ചരിത്രത്തിലെ തന്നെ പുതിയ നാഴികക്കല്ലാവുകയാണ് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയം പുതുമ നിറഞ്ഞ നിരവധി പരിപാടികള്‍ കൊണ്ടു പ്രാര്‍ത്ഥനാനുഭവം കൊണ്ടും ക്രിസ്ത്യന്‍ കുടിയേറ്റ ചരിത്രത്തില്‍ പുതിയ നാഴികകല്ലാവുകാന്‍ കഴിയുന്നു എന്നത് ഏത് യുകെ മലയാളിക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് .

 

ഈ വര്‍ഷത്തെ പെരുന്നാളിന്റെ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.മുന്‍ വര്‍ഷത്തെ പോലെ മൂന്നുദിവസത്തെ പരിപാടികള്‍ നടത്തുന്നത് ലെസ്റ്ററിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പായ സെന്റ് ജോസഫ് ഗ്രൂപ്പാണ് .22ാംതിയതി കടിയേറുന്ന പരിപാടികള്‍ മൂന്നുദിവസം നീണ്ടു നില്‍ക്കും.

മറ്റു ദേവാലയങ്ങളില്‍ ആഡിറ്റോറിയത്തിലും ഹാളുകളിലും ഒതുങ്ങികൂടുന്ന ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ പുറത്ത് ഓപ്പണ്‍ സ്റ്റേജില്‍ അരങ്ങേറുന്ന അത്യുഗ്രന്‍ പരിപാടിയാണ് ലെസ്റ്ററില്‍ അരങ്ങേറുന്നത് .

നാട്ടിലെ പള്ളിപെരുന്നാളുകള്‍ പോലെ പള്ളി മൈതാനത്ത് തട്ടുകടയും ചിന്തിക്കടയും പുനസൃഷ്ടിക്കുന്നത് ലെസ്റ്ററിന്റെ മാത്രം പ്രത്യേകതയാണ് .ശനിയാഴ്ച ഇടവകദിനം കൊണ്ടാടുന്നു

ഞായറാഴ്ച മൂന്നാം ദിവസത്തിന്റെ ആവേശത്തെ കൈകളില്‍ ആവാഹിച്ചുകൊണ്ട് ഈസ്റ്റ് ഹാമിലെ എംഎയുകെയുടെ ചെണ്ടമേളം ആവേശമുണര്‍ത്തുമെന്നത് തീര്‍ച്ച.

 

മൂന്നാം ദിവസത്തെ കുര്‍ബാനയ്ക്കു തുടക്കം കുറിക്കുന്നത് ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഗായക സംഘത്തിന്റെ ഗാനത്തോടെയാവും എന്നത് ഈ വര്‍ഷത്തെ ഏറ്റവും വലി ആകര്‍ഷണീയതയായാണ് .സിംബാബ്‌വേ,കെനിയ,സാംബിയ,മുസാബിക്ക് തുടങ്ങിയ രാജ്യങ്ങളിലെ ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്നത് പരിപാടിക്ക് മാറ്റുകൂട്ടും.

 

കുര്‍ബാനയ്ക്ക് ശേഷം പള്ളി മൈതാനത്തെ തുറന്ന വേദിയില്‍ നിസരി ഓര്‍ക്കസ്ട്രാ ലണ്ടന്‍ അവതരിപ്പിക്കുന്ന ഗാനമേള ലൈവ് ഉപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറും.പ്രസ്തുത പരിപാടിയിലെ യുകെയിലെ മികച്ച ഗായകരായ രാജേഷ് രാമന്‍,ദീപക് ശ്രേയ തുടങ്ങിയവര്‍ പാടുന്നു.പ്രശസ്ത സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയനും തബലിസ്റ്റ് വിനോദും നേതൃത്വം കൊടുക്കുന്ന പരിപാടിക്ക് അസ്ലാം ലണ്ടന്‍ നാദവിസ്മയം ഒരുക്കുന്നു.

പ്രസ്തുത പരിപാടിയിലേക്ക് സവിനയം എല്ലാവരേയും ക്ഷണിക്കുന്നതായി ബഹുമാനപ്പെട്ട ഇടവക വികാരി പോള്‍ നെല്ലിക്കുളം അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.