CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 50 Seconds Ago
Breaking Now

ലെസ്റ്റര്‍ തിരുന്നാള്‍ കൊടിയേറി

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റേയും തോമാശ്ലീഹയുടേയും വി അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാളിന് നാന്ദി കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ പോള്‍ നെല്ലിക്കുളം പള്ളിയങ്കണത്തില്‍ തിരുന്നാള്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജിമ്മി പുളിക്കകുന്നേല്‍ നേതൃത്വം നല്‍കി.ഇന്ന് ഇടവക ദിനമായി ആചരിക്കുന്നു.മൂന്നു മണിക്ക് വിശുദ്ധ കുര്‍ബാന.തുടര്‍ന്ന് ദിവ്യ കാരുണ്യ പ്രദിക്ഷണം എന്നിവയ്ക്ക് ഫാ ബിജു കുന്നാക്കാട്ട് നേതൃത്വം നല്‍കും.ആദ്യഫല സമര്‍പ്പണവും അതിന്റെ ലേലവും വി കുര്‍ബാനയ്ക്ക് ശേഷം നടക്കും.തുടര്‍ന്ന് സ്‌നേഹ വിരുന്നും ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടക്കും.

ഞായറാഴ്ച പ്രധാന തിരുന്നാള്‍ ദിനം ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ നേതൃത്വം നല്‍കും.വചന ശുശ്രൂഷ ഫാ സാജു പിണക്കാട്ട് നയിക്കും.തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും ലദീഞ്ഞും.

വൈകുന്നേരം ലണ്ടന്‍ നിസരിയുടെ മെഗാഷോ.തുടര്‍ന്ന് ആകാശ വിസ്മയം.

 

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി പള്ളി കമ്മറ്റി അറിയിച്ചു

 

പള്ളിയുടെ അഡ്രസ്

ഗ്രീന്‍കോട്ട് റോഡ്

LE 3 6NZ




കൂടുതല്‍വാര്‍ത്തകള്‍.