CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 20 Seconds Ago
Breaking Now

ബ്ലഡ് കാന്‍സറിന് അടിമപ്പെട്ട അഞ്ചനമോളെ സഹായിക്കില്ലേ?

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഇരുപത്തൊന്‍പതാമത് ധനസഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് കൊല്ലം ജില്ലയിലെ  വാളകത്തുള്ള  14 വയസുള്ള അഞ്ചന എന്ന പെണ്‍കുട്ടിയെ ആണ്.അഞ്ചനയുടെ മാതാപിതാക്കള്‍ കൂലിപണിയെടുത്താണ് മുന്ന് പെണ്മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റിപുലര്‍ത്തുന്നത്. ഈ കുടുംബം ഇന്ന് ഒരു വല്ലാത്ത പ്രതിസന്ധിയിലാണ്. തങ്ങളുടെ പൊന്നോമനമക്കളില്‍ അഞ്ചനയ്ക്കു  ബ്ലഡ് കാന്‍സര്‍ എന്ന  മാരകമായ രോഗം പിടിപെട്ടിട്ട് അഞ്ച് വര്ഷം കഴിഞ്ഞിരിക്കുന്നു.ലക്ഷം കോളനി വീട്ടില് താമസിക്കുന്ന അച്ഛന്‍ ശശി യാദവിനു മകളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ സാധിക്കുന്നില്ല . ഒരുമാസത്തെ 

കീമോതെറാപ്പിക്ക് തന്നെ 10,000 രൂപയൊളം ചെലവ് വരും. സാമ്പത്തികമായിആകെ തകര്‍ന്നിരിക്കുന്ന ഈ കുടുംബം നാട്ടുകാരില്‍ 

നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകള്‍ കൊണ്ടാണ് അല്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ജീവിതം ചോദ്യചിഹ്നമായി 

അവശേഷിക്കുന്ന ആ പെണ്‍കുട്ടിയുടെ ദൈന്യതയാര്‍ന്ന മുഖം ഒന്ന് സങ്കല്‍പ്പിച്ചു നോക്കു... 

നമുക്ക് ഈ കുടുംബത്തെ അല്‍പ്പം ഒന്ന്‌സഹായിച്ചു കുടെ?.....ജീവിതത്തിനും മരണത്തിനും ഇടയിലെ നുല്‍പാലത്തിലുടെ സഞ്ചരിക്കുന്ന

അഞ്ചന മോള്‍ക്ക് ഒരു ചെറിയ ആശ്വാസമേകാന്‍ നമ്മളെ കൊണ്ട് സാധിക്കില്ലേ? .ഈ കുടുംബത്തെ സാമ്പത്തികമായി 

സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റിയുടെ മരരീൗി േലേയ്ക്ക് സെപ്റ്റംബര്‍ 15 നു 

മുന്പായി പണം നിക്ഷേപിക്കാവുന്നതാണ് . സന്മനസുള്ള എല്ലാവരുടെയും സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.

 

Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

https://www.facebook.com/pages/Woking-Karunya-Charitable-socitey/193751150726688




കൂടുതല്‍വാര്‍ത്തകള്‍.