CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 33 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ ഇന്ന് മാവേലി എത്തുന്നു ; യൂണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇന്ന്

പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ ബ്രിസ്‌റ്റോള്‍ ഒരുങ്ങിക്കഴിഞ്ഞു.ഗൃഹാതുരത്വമുണര്‍ത്തുന്ന കുട്ടിക്കാലത്തെ ഓണം അതേ രീതിയില്‍ പുനരാവിഷ്‌കരിച്ച് ഒട്ടും മാറ്റുകുറയാതെയാണ് ഇത്തവണയും യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം അണിയിച്ചൊരുക്കുന്നത്.ഈ വര്‍ഷം ബ്രിസ്‌റ്റോളില്‍ നടക്കുന്ന ആദ്യ ഓണാഘോഷമാണിവിടെ.അതിനാല്‍ തന്നെ ഓണാഘോഷത്തെ ആദ്യം വരവേല്‍ക്കുന്ന ആവേശത്തിലാണ് ബ്രിസ്‌റ്റോളിലുള്ള മലയാളികള്‍ .

വെസ്റ്റ്ബറി ഓണ്‍ ട്രിയത്തിലെ ന്യൂ മാന്‍ ഹാളില്‍ വെച്ചാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.ഇന്നുച്ചയ്ക്ക് 12 മണിക്കുള്ള ഓണ സദ്യയോടെയാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത് . മാവേലിയെ വരവേല്‍ക്കലും, പുലിക്കളിയും, വടംവലിയും ഒക്കെയായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് ടീച്ചര്‍ ജിഷ മധുവിന്റെ ശിക്ഷണത്തില്‍ പഠിക്കുന്ന  UBMA ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും,ഭാരത നാട്യവും , ഒപ്പനയും ,വിവിധ നൃത്ത നൃത്ത്യങ്ങളും കലാപരിപാടികളും അരങ്ങേറും.ഇന്ന് നടക്കുന്ന ഓണാഘോഷപരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി UBMA ഭാരവാഹികള്‍ അറിയിക്കുന്നു.

 

ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ഹാളിന്റെ അഡ്രസ് :

 

The Newman Hall 

Grange Court Road ,

Westbury-on-Trym 

BRISTOL  BS9 4DR




കൂടുതല്‍വാര്‍ത്തകള്‍.