CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 7 Minutes 44 Seconds Ago
Breaking Now

ഗ്ലാസ്‌ഗോ കാമ്പസ് ലാംഗില്‍ ഉത്രാട ദിനത്തില്‍ മലയാളികളുടെ വണ്‍ ഡേ ഔടിങ്ങും നാടന്‍ പന്ത് കളി മത്സരവും

സെപ്റ്റംബര്‍ ആറാം തിയതി ശനിയാഴ്ച കാമ്പസ് ലാങ്ങിലും സമീപങ്ങളിലും താമസിക്കുന്ന മലയാളികള്‍ വണ്‍  ഡേ  ഔടിംഗിനായി ഒരുമിച്ചു കൂടുന്നു. മതര്‍ വെല്ലിന് സമീപമുള്ള സ്ട്രാത് ക്ലൈട് പാര്‍ക്കില്‍ വച്ചാണ് ഔടിംഗ് നടത്തുന്നത്. കാമ്പസ് ലാങ്ങിലും പരിസര പ്രദേശങ്ങളിലും  താമസിക്കുന്ന അനേകം മലയാളി കുടുംബങ്ങള്‍ ഔടിങ്ങിലും മത്സരങ്ങളിലും പങ്കെടുക്കും.  തദവസരത്തില്‍ മലയാളികളുടെ നാടന്‍ കായിക മത്സര ഇനങ്ങളായ നാടന്‍ പന്ത് കളി മത്സരം, വടം വലി മത്സരം എന്നിവ നടത്ത പ്പെടുന്നതാണ്. സ്ട്രാത് ക്ലൈട് പാര്‍ക്കില്‍ വച്ച് നടത്തുന്ന വണ്‍  ഡേ ഔട്ടിങ്ങില്‍ എഴുപതോളം കുടുംബങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വയ്കുന്നേരം ആറ് മണി വരെയാണ് ഔടിംഗ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവധ ഗ്രൂപ്പുകള്‍ തിരിച്ചായിരിക്കും മത്സരങ്ങള്‍  സഘടിപ്പിക്കുന്നത്. മത്സരങ്ങളിലും ഔട്ടിങ്ങിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രാവിലെ പത്തു മണിക്ക് തന്നെ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്.




കൂടുതല്‍വാര്‍ത്തകള്‍.