CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 23 Seconds Ago
Breaking Now

മേഴ്‌സിസൈഡ് റോയല്‍സ് തിരുവോണാഘോഷം 'ഓണപ്പുലരി' വര്‍ണ്ണാഭമായി

തിരുവോണപ്പുലരിയില്‍ വിരാല്‍ മലയാളി സമൂഹം തങ്ങളുടെ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി അതിവിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രന്ടനിലെ സെന്റ്.ജോസെഫ്‌സ് െ്രെപമറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന  ഓണാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട്  ജെസ്സി വിനോദിന്റെ നേതൃത്വത്തില്‍ മനോഹരമായ അത്തപ്പൂക്കളമോരുക്കി. തുടര്‍ന്ന് നടന്ന വാശിയേറിയ അഖില യുകെ വടംവലി മത്സരത്തില്‍ ഫ്രണ്ട്‌സ് സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ഒന്നാം സമ്മാനവും ലിവര്‍പൂള്‍ റ്റൈഗേഴ്‌സ് രണ്ടാം സമ്മാനവും കരസ്ഥമാക്കുകയുണ്ടായി. 

കൃത്യം 12.30 നു ത്രിക്കാകര അപ്പന് തിരുമുല്‍ കാഴ്ച വച്ച് ആര്‍പ്പു വിളികളോടെ മലയാളി സമൂഹത്തിനു സുപരിചിതരായ ജോബന്‍ കുട്ടനാട് തയ്യാറാക്കിയ 23 വിഭവങ്ങള്‍ കേരളീയ മുറയനുസരിച്ചു തൂശനിലയില്‍ വിളമ്പിയപ്പോള്‍ വിരാല്‍ മലയാളികള്‍ ജാതിമത ഭേദമെന്യേ കുടുംബസമേതം മതിയാവോളം ആസ്വദിച്ചു ഓണസദ്യ ഉണ്ടു. 

ഉച്ചക്ക് ശേഷം ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌കൊണ്ട് ഓണത്തപ്പനെ സ്വീകരിച്ച ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ചു വര്‍ണപകിട്ടര്‍ന്ന കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. സമ്മേളനത്തില്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചരല്‍ അസോസിയേഷന്‍ ചെയര്‍പേഴ്‌സന്‍ ശ്രീ ഫ്രാന്‍സിസ് മറ്റത്തില്‍ സെക്രട്ടറി ബിനു മൈലപ്ര,  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഷാജു ഉതുപ്പ്  സെക്രട്ടറി ദിനൂപ് ജോര്‍ജ്, ഇടുക്കി ജില്ല സംഗമം കണ്‍വീനര്‍ ശ്രീ ബെന്നി മേച്ചേരിമണ്ണില്‍ ബഹുമാനപ്പെട്ട വൈദികര്‍ ഫാ: ലാറി ടോംസ് , ഫാ:തോമസ് തോപ്പപറംബില്‍ തുടങ്ങിയ മഹനീയ വ്യക്തികളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായി. ഇക്കഴിഞ്ഞ ഏഇടഋ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജിതിന്‍ ജോമോന് നിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി സ്‌നേഹോപഹാരം സമ്മാനിക്കുകയുമുണ്ടായി. നന്ദി പ്രകാശനത്തിന് ശേഷം ദേശീയ ഗാനത്തോടുകൂടി സമ്മേളനത്തിന് സമാപനം കുറിക്കുകയുണ്ടായി.  ജനുവരി 4 നു പുതുവത്സര ആഘോഷത്തിനു വീണ്ടും ഒത്തുചേരാം എന്ന് പറഞ്ഞു എല്ലാവരും പിരിയുകയുണ്ടായി. 

 




കൂടുതല്‍വാര്‍ത്തകള്‍.