CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 6 Seconds Ago
Breaking Now

കെഎഫ്‌സിയുടെ ഓണം സെപ്തംബര്‍ 20ന്

സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ കെഎഫ്‌സി( കേരളാ ഫാമിലി ക്ലബ്)മുന്‍ വര്‍ഷങ്ങളെ പോലെ അതിവിപുലമായി ഓണാഘോഷത്തിന് ഒരുങ്ങുന്നു.കേരളത്തിന്റെ തനതു കലാരൂപങ്ങളും ക്ലാസിക് നൃത്തരൂപങ്ങളും ഒപ്പം പ്രശസ്തനായ പാചക വിദഗ്ധന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കൂടാതെ ജിസിഎസ്സിയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ കെഎഫ്‌സിയുടെ നേതൃത്വത്തില്‍ അനുമോദിക്കുന്നു.

സെപ്തംബര്‍ 20ാം തിയതി വൈകുന്നേരം 4 മണി മുതല്‍ സെന്റ് നിക്കോളാസ് ഹാളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ യുകെയിലെ കലാ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.ഓണാഘോഷത്തിന്റെ വിജയത്തിനായി സി മാത്യു,മനോജ് ജോണ്‍,മെര്‍ലി ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.