CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 5 Seconds Ago
Breaking Now

നാളെ കേംബ്രിഡ്ജ് മലയാളികള്‍ ഓണം ആഘോഷിക്കും ; മുന്‍ ഹോം സെക്രെട്ടറി പങ്കെടുക്കും

കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ണ്ണ ശബളമായ ഓണാഘോഷത്തിനു നാളെ തുടക്കം കുറിക്കും ഈ മാസം 14 ഞായറഴ്ച രാവിലെ പത്തു മണിക്ക് കേരള തനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വഞ്ചി പാട്ട് ഉള്‍പ്പെടെ  വിവിധ കായിക കലാ പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ കൂടുതല്‍ കേരളിയമാക്കാന്‍ സഘാടകര്‍ ഒരുങ്ങി കഴിഞ്ഞു . ലണ്ടന്‍ നിസാറി ഒര്‍ഗ്സ്റ്റയുടെ ലൈവ് ഗാന മേളയും മിമിക്രിയും ആളുകളെ സന്തോഷത്തില്‍  ആറാടിക്കും  എന്നതില്‍ സംശയം ഇല്ല.

 മനുഷ്യ സ്‌നേഹത്തിന്റെ  പാതയില്‍ നാഴിക കല്ലായ പ്രവര്‍ത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ അസോസിയേഷന്‍ ആണ് കേം ബ്രിഡ്ജ്‌ലെ അസോസിയേഷന്‍ . എന്‍ഡോ സള്‍ഫാന്‍ ദുരിതര്‍ക്ക് മുഴുവന്‍ വീല്‍ ചെയറുകള്‍ സംഭവന ചെയ്താണ് മനുഷ്യ സ്‌നേഹത്തിന്റെ ഔന്നിതൃം ഇവര്‍ ഉയര്‍ത്തി പിടിച്ചത് .

                   ഉച്ചക്ക് വിഭവ സമര്‍ത്തമായ ഓണ സദൃക്ക് ശേഷം നടക്കുന്ന   സമ്മേളനം പ്രഗല്‍ഭനായ  ബ്രിട്ടന്റെ  മുന്‍  ഹോം സെക്രട്ടറി  ചാള്‍സ് ക്ലാര്‍ക്ക് വിഷിഷ്ട്ട അതിതികളുടെ സാന്നിധ്യത്തില്‍ ഉലഘ്ടനം ചെയ്യും ക്ലാര്‍കിനെ പോലെ ഉള്ളവരുടെ സാന്നിധ്യം ഭാവിയില്‍ മലയാളി സമൂഹത്തിനു പ്രയോജനമായി  തീരും എന്നതില്‍ സംശയം ഇല്ല .ഈ മഹത്തായ ഉത്സവത്തില്‍ ഞങ്ങളോട് ഒപ്പം പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു  ഓണവും ആയി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക

 

 

ജോയ് വള്ളുവന്‌കോട്ട്  07725994904

ജോബി ജോസ്           07886311279

വേലായുധന്‍             07575483635

 

പരിപാടി നടക്കുന്ന സ്ഥലതിനെ  അഡ്രസ് താഴെ കൊടുത്തിരിക്കുന്നു

 Netherhall school sports cetnre

Queen Edith Way

Cambridge    CBI 8NN  

 




കൂടുതല്‍വാര്‍ത്തകള്‍.