CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 45 Seconds Ago
Breaking Now

യുക്മ ഫെസ്റ്റ് ലോര്‍ഡ് മേയര്‍ ഉത്ഘാടനം ചെയ്യും; ബോബന്‍ സാമുവല്‍ മുഖ്യാതിഥി

സെപ്റ്റംബര്‍ 27ന് വോക്കിംഗില്‍ വച്ചു നടക്കുന്ന യുക്മ ഫെസ്റ്റ് 2014 വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍  ഉത്്ഘാടനം ചെയ്യും. കാലത്ത് 11 മണിക്ക് വോക്കിംഗിലെ ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളിലെ യുക്മ ഫെസ്റ്റ് വേദിയില്‍ ഭദ്രദീപം കൊളുത്തി യുക്മയുടെ വാര്‍ഷിക ഉത്സവത്തിന് ആരംഭം കുറിക്കും.ഈ വര്‍ഷത്തെ യുക്മയുടെ പ്രത്യേക അതിഥിയായി മലയാള സിനിമയിലെ മുന്‍ നിര സംവിധായകന്‍ ബോബന്‍ സാമുവല്‍ പങ്കെടുക്കും. ഹാപ്പി ജേര്‍ണി, റോമന്‍സ് തുടങ്ങിയ സൂപ്പര്‍ ഹിറ്റായ മലയാള സിനിമകളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. ഒരു ദിവസം മുഴുവന്‍ ആട്ടവും പാട്ടുമായി യുക്മ ആഘോഷിക്കുന്ന യുക്മ ഫെസ്റ്റില്‍ യുക്മയുടെ അംഗ സംഘടനകളിലെ കലാകാരന്‍മാരുടെ കലാപരിപാടികളും കൂടാതെ സ്‌പോണ്‍സേഡ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. യുക്മ ഫെസ്റ്റ് ആഘോഷത്തിനുള്ള കമ്മിറ്റികല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണവും, ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യവും മറ്റും ഒരുക്കിയിരിക്കുന്ന യുക്മ ഫെസ്റ്റിലെക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇത്രയും ബൃഹത്തായ ഒരു പ്രോഗ്രാം പ്രവേശന ഫീസ് ഇല്ലാതെ നടത്താന്‍ യുക്മയെ പ്രാപ്തമാക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് യുക്മ ഫെസ്റ്റും സ്‌പോണ്‌സര്‍ ചെയ്യുന്നത് കൊണ്ടാണ്. പോയ വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയരായ രീജിയനെയും, മികച്ച സംഘടനകളെയും, വ്യക്തികളെയും യുക്മ ഫെസ്റ്റില്‍ ആദരിക്കും. യുക്മയുടെ വിവിധ മത്സരങ്ങളിലെ പങ്കാളികള്‍ക്കും വിജയികള്‍ക്കും ഉള്ള സമ്മാനങ്ങളും യുക്മ ഫെസ്റ്റ് വേദിയില്‍ വച്ച് നല്‍കും.  പോയ വര്‍ഷം വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക തൊഴില്‍ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെയും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരമായ സംഭാവന നല്‍കിയവരെയും ഈ വേദിയില്‍ ആദരിക്കും.  അവാര്‍ഡ് കമ്മിറ്റി ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്ന രീജിയനുകളെയും, സംഘടനകളെയും, വ്യക്തികളെയും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു. 

യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പിയും , യുക്മ ഫെസ്റ്റ് 2014 കണ്‍വീനര്‍ വര്‍ഗീസ് ജോണും അഭ്യര്‍ത്ഥിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.